പരിശുദ്ധ കുർബ്ബാന ആദ്യമായി സ്വീകരിച്ചത് മാതാവാണ്. മംഗളവാർത്താ ദിനത്തിൽ ദൈവപുത്രനെ രക്തവും മാംസവുമായി അമ്മ അതിന്റെ പൂർണതയിൽ സ്വീകരിക്കുകയായിരുന്നു.ലോകത്തിന്റെ രക്ഷക്കായി രക്ഷകനെ നൽകുക എന്നതായിരുന്നു സ്വീകരണത്തിന്റെ ലക്ഷ്യം.

ആദ്യകുർബ്ബാന നാം സ്വീകരിക്കുമ്പോൾ ചുറ്റുമുള്ളവർക്ക് പ്രകാശമാകുവാൻ തണലാകുവാൻ കാരുണ്യമാകുവാൻ

താങ്ങാകുവാൻ നമുക്ക് കഴിയണം.

നമ്മുടെ വിശുദ്ധീകരണത്തിനൊപ്പം ഇതും ആദ്യ കുർബ്ബാന സ്വീകരണത്തിന്റെ ലക്ഷ്യമായി മാറണം.

ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

ഞങ്ങളുടെ മകനെ ജോവാഷേ ,

ഇന്ന് നീ ക്രിസ്തുവിന്റെ ശരീരവും രക്തവും സ്വീകരിക്കുകയായിരുന്നു.

മോനെ ഇതുവഴി

നിന്റെ ജീവിതം കുടുംബത്തിനു മാത്രമല്ല സമൂഹത്തിനും നന്മയായി മാറട്ടെ .

ചുറ്റുമുള്ളവരോടുള്ള കാരുണ്യം നിന്റെ ഹൃദയത്തിൽ ഉടലെടുക്കട്ടെ.

നീ ചെയ്യുന്ന പ്രവർത്തികൾ അനേകരുടെ കണ്ണീരിനുള്ള മറുപടിയായി മാറുമ്പോൾ നിന്റെ മാതാപിതാക്കളായ ഞങ്ങളുടെ ( ജോർജ് എഫ് സേവ്യർ വലിയവീട്, ജോസ്ഫിൻ ജോർജ് വലിയവീട് )വിളിക്ക് ഉത്തരമാകും. നിന്റെ പ്രവർത്തികളാണ് ഭാവിയിൽ ഞങ്ങളുടെ ഭൗതിക ജീവിതത്തിന്റെ വിളക്കായി ഭൂമിയിൽ പ്രശോഭിക്കുക, സ്വർഗ്ഗത്തിൽ ഞങ്ങൾക്കായി സാക്ഷ്യം നൽകുക.

മോനെ,

HOLY MASS

സ്നേഹത്തിന്റെ നിറകുടമായി ചുറ്റുമുള്ളവരെ നീ ചേർത്ത് പിടിക്കുമ്പോൾ നമ്മുടെ ജീവിതവും കുടുംബവും കടമയും പൂർത്തിയാകും.

സ്നേഹത്തോടെ

പ്രാർത്ഥനയോടെ

അപ്പനും അമ്മയും

ജോർജ് എഫ് സേവ്യർ വലിയവീട്,

ജോസ്ഫിൻ ജോർജ് വലിയവീട്

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം