The Lord is with us.
(Numbers 14:9) ✝️
ദൈവം നമ്മുടെ കൂടെ ഉള്ളതു അതിശ്രേഷ്ഠമായ ഒരു അനുഭവം ആണ്. ദൈവം നമ്മുടെ കൂടെ ഉണ്ടാകണമെങ്കിൽ ദൈവവും നമ്മളും തമ്മിൽ പരിപൂർണ്ണമായ ഐക്യം ഉണ്ടായിരിക്കേണം. ദൈവം ആഗ്രഹിക്കുന്നവനും ഉദ്ദേശിക്കുന്നതുമായ മാർഗ്ഗത്തിൽ തന്നെ മനുഷ്യൻ നടക്കേണ്ടതാണ്. വേറൊരർത്ഥത്തിൽ പറഞ്ഞാൽ ദൈവത്തിന്റെ ലക്ഷ്യം തന്നെ ആയിരിക്കണം കൂടത്തിൽ നടക്കുന്നവന്റെ എന്ന് സാരം. ദൈവവുമായി ഒരുമിച്ചു നടക്കാനുള്ള മാർഗ്ഗം, പുതിയനിയമപ്രകാരം ഏക മദ്ധ്യസ്ഥനായ യേശു ക്രിസ്തുവിൽ കൂടി പരിശുദ്ധാത്മ ശക്തിയാൽ ദൈവത്തോട് അനുരഞ്ജനം പ്രാപിക്കുക എന്നതാണ്. നമ്മുടെ ഇഷ്ടം ദൈവത്തെ കൊണ്ട് സാധിപ്പിക്കുവാനല്ല പിന്നെയോ ദൈവത്തിന്റെ ഇഷ്ടം നമ്മെക്കൊണ്ട് സാധിപ്പിക്കുവാനാണ് ദൈവം ആഗ്രഹിക്കുന്നത്
ഏതു കാലത്തും, ഏതു നേരത്തും നമ്മെ കൈവിടാതെ, ‘ഭയപ്പെടേണ്ട ഞാന്‍ കൂടെ ഉണ്ട്, ഞാന്‍ നിന്റെ കൈപിടിച്ചു നിന്നെ കാക്കും’ എന്ന ആശ്വാസവാക്കുകള്‍ പറഞ്ഞ് നമ്മുടെ കൂടെയിരിക്കുവാന്‍ കര്‍ത്താവ് മാത്രമേ നമുക്കുണ്ടാകുകയുള്ളൂ. കര്‍ത്താവ് അറിയാതെ, അനുവദിക്കാതെ നമ്മുടെ ജീവിതത്തില്‍ ഒന്നും സംഭവിക്കുന്നില്ല, ഒരു മുടിപോലും നശിച്ചുപോകയുമില്ല, (ലൂക്കൊസ് 21:18). കര്‍ത്താവ് നമ്മുടെ ജീവിതത്തില്‍ എടുക്കുന്ന ഏതു തീരുമാനവും, ചെയ്യുന്ന ഏതു പ്രവര്‍ത്തിയും നമ്മുടെ നല്ല നാളെയെ കണ്ടുകൊണ്ടാണ്. അതുകൊണ്ട് അവയൊന്നും വ്യര്‍ത്ഥമാകയില്ല, ഒരിക്കലും അതു തിന്മയായി ഭവിക്കയുമില്ല. കർത്താവ് നമ്മുടെ കൂടെ ഉണ്ടെങ്കിൽ ജീവിതത്തിൽ അത് സന്തോഷം ഉളവാക്കുമെന്ന് മാത്രമല്ല, തകർന്ന ജീവിതത്തിന് ജീവൻ പ്രദാനം ചെയ്യാനും സാധിക്കും.
ദൈവം നമ്മെ ഒരിക്കലും ഒറ്റയ്ക്കാക്കി മാറിനിൽക്കുന്നില്ല; മറിച്ച്, നമ്മോടുകൂടെ സദാ ആയിരിക്കുവാൻ അവിടുത്തെ ഏകജാതനെ നമുക്കായി നിൽക്കുകയും,ജീവിതത്തിലുടനീളം പരിശുദ്ധാത്മാവിന്റ സാന്നിധ്യം പ്രദാനം ചെയ്യുകയും ചെയ്തു. പുതിയ നിയമ പ്രകാരം പരിശുദ്ധാത്മാവ് സദാസമയവും നമ്മുടെ കൂടെയുണ്ട്. പരിശുദ്ധാത്മാവ് ഒരു ശക്തി മാത്രം അല്ല, ഒരു വ്യക്തി കൂടിആണ്. ആ വ്യക്തി സദാ സമയവും നമ്മുടെ ഒപ്പം സഞ്ചരിക്കുന്നു. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.