May my cry come before you, LORD; give me understanding according to your word.
(Psalm 119:169) ✝️

ദൈവനിശ്ചയങ്ങളെപ്പോലും മാറ്റിമറിക്കുമാറ് കണ്ണുനീരോടുകൂടിയുള്ള പ്രാർത്ഥനയ്ക്ക് ഉത്തരം നല്കുന്ന ഒരു ദൈവത്തെയാണ് നാം പ്രസ്തുത വചനത്തിൽ ഉടനീളം കാണുന്നത്. നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവർ പോലും നമ്മുടെ നിലവിളി കേൾക്കാറില്ല. എന്നാൽ നിലവിളി കേൾക്കുന്ന ഒരു ദൈവം നമ്മുക്ക് ഉണ്ട്. ദൈവത്തെ, വിളിച്ചാൽ വിളി കേൾക്കുന്ന ദൈവത്തെ വിശുദ്ധ ലിഖിതങ്ങളിൽ പലയിടങ്ങളിലും നമുക്ക് കാണുവാൻ കഴിയും. എന്നിട്ടും ദൈവത്തെ വിളിച്ചപേക്ഷിക്കുവാൻ മടിക്കുന്ന വ്യക്തികളെ ജീവിതത്തിൽ ഉടനീളം കാണുവാൻ കഴിയും

മനുഷ്യൻ പലപ്പോഴും അവരുടെ ആവലാതികൾ മനസ്സിൽ ഒളിപ്പിക്കുകയാണ് ചെയ്യാറുള്ളത്. കാരണം നമ്മുടെ പ്രിയപ്പെട്ടവർക്ക് പോലും നമ്മുടെ ആവലാതികൾ മനസ്സിലാക്കുവാനോ പരിഹരിക്കാനോ സാധിക്കാറില്ല. നമ്മുടെ പ്രിയപ്പെട്ട എത്രപേർക്ക് നമ്മുടെ തലയിലെ മുടിയുടെ എണ്ണം അറിയാം, നമ്മുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു, അതില്‍ ഒന്ന് കൊഴിയുന്നതുപോലും കർത്താവിനു അറിയാമെന്നും, തിരുവചനം പറയുന്നു. നമ്മളെ അറിയുന്ന എത്ര സുഹൃത്തുക്കൾക്ക് നമ്മുടെ പേര് അറിയാം എന്നാൽ നിന്റെ പേര് എന്റെ ഉള്ളംകൈയില്‍ ഞാന്‍ രേഖപ്പെടുത്തിയിരിക്കുന്നു എന്നു കർത്താവ് പറയുന്നു. മനുഷ്യമനസ്സിലെ ഒരു ചിന്തപോലുംകർത്താവിന് അജ്ഞാതമല്ല.

ജീവിതത്തിൽ ഏത് പ്രതിസന്ധിയിലും യേശു നമുക്ക് സമീപസ്ഥനാണ്. നമ്മുടെ ആവശ്യനേരത്ത് നമ്മളെ സഹായിക്കുവാനായി ദൈവം തക്കസമയത്തുതന്നെ വരും. അവിടുന്ന് വരുന്നത് ഒട്ടും നേരത്തെ ആയിരിക്കുകയില്ല, വരാൻ അവിടുന്ന് ഒട്ടും താമസിക്കുകയുമില്ല. ദൈവത്തിന്റെ ശക്തമായ കരത്തിൻ കീഴിൽ നിങ്ങൾ താഴ്മയോടെ നിൽക്കുവിൻ. അവിടുന്ന് തക്ക സമയത്ത് നിങ്ങളെ ഉയർത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏൽപ്പിക്കുവിൻ. അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്”. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്