അച്ഛനെ കെട്ടിപിടിച്ചിരിക്കുക എന്നത് ഒരു പെൺകുഞ്ഞിന് ഏറ്റവും സുരക്ഷിത ബോധം നൽകുന്ന കാര്യമാണ്.

എങ്കിലും ഹെൽമെറ്റ്‌ ഒഴിവാക്കാൻ അവൾക്കോ അവളുടെ അച്ഛനോ തോന്നിയില്ല എന്നതാണ് ശ്രദ്ധേയമായത്.

യാത്ര ആസ്വദിച്ചുള്ള ആ ഇരിപ്പ് കണ്ടിട്ട് ഹെൽമെറ്റ്‌ അവൾക്ക് ഒരു ഭാരമോ തടസ്സമോ ആണെന്ന് തോന്നുന്നേയില്ല..

😍😍ഇവൾ വളർന്നു വരുമ്പോൾ ഗതാഗത നിയമം എന്നല്ല, വ്യക്തി എന്ന നിലയിൽ പൊതു സമൂഹത്തിൽ പാലിക്കേണ്ട കാര്യങ്ങൾ എല്ലാം തന്നെ സ്വായത്തമാക്കിയിരിക്കും എന്ന് ഉറപ്പാണ്.

ഹെൽമെറ്റിനെയും ക്യാമറയെയും ചെക്കിങ്ങിനെയും ലോകത്തുള്ള സകല സുരക്ഷാ സംവിധാനങ്ങളെയും പുലഭ്യം പറയുന്ന നമ്മുടെ സമൂഹത്തിന് ഈ കുഞ്ഞിനെപ്പോലെയുള്ള പുതു തലമുറയാണ് പലതും പഠിപ്പിച്ചു തരുന്നത്

.അവരിലാവണം നമ്മുടെ പ്രതീക്ഷ.സ്വന്തം സുരക്ഷ സ്വന്തം ഉത്തരവാദിത്തം ആണെന്ന തിരിച്ചറിവ് പറഞ്ഞു പഠിപ്പിക്കാൻ നിൽക്കാതെ പ്രവർത്തിയിലൂടെ ശീലിപ്പിക്കുന്ന സാമൂഹ്യ ബോധമുള്ള ആ അച്ഛനും ഭാവി പ്രതീക്ഷയായ കുഞ്ഞു യാത്രക്കാരിക്കും ഒരു ബിഗ് സല്യൂട്ട്…

MVD Kerala