ആഫ്രിക്കയിലെ ഫ്രഞ്ച് ഗുനിയയിൽ നിന്നുള്ള കർദിനാൾ സാറ 2014 നവംബർ മാസം മുതൽ വത്തിക്കാനിലെ കൂദാശകൾക്കും, ആരാധനക്രമത്തിനും വേണ്ടിയുള്ള കോൺഗ്രിഗേഷൻ തലവനായി സേവനം ചെയ്തു വരികയായിരുന്നു. 75 വയസ്സ് പൂർത്തിയാക്കിയതിനെ തുടർന്ന് കോൺഗ്രിഗേഷൻ തലവൻ എന്ന സ്ഥാനം കർദിനാൾ സ്ഥാനം ഒഴിയാൻ തയാറെന്ന് പാപ്പയെ അറിയിച്ചതിനെ തുടർന്നാണ് ഫ്രാൻസിസ് പാപ്പ കർദിനാളിൻ്റെ രാജി സ്വീകരിച്ചത്. പുതിയ നിയമനം ഫ്രാൻസിസ് പാപ്പ ഇതുവരെ നടത്തിയിട്ടില്ല.
കൂടാതെ സാൻ പിയത്രോ ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റും, വത്തിക്കാനിലെ വികാരി ജനറാലും ആയിരുന്ന കർദിനാൾ ആഞ്ചലോ കൊമേസ്ത്രിയുടെ രാജിയും ഫ്രാൻസിസ് പാപ്പ സ്വീകരിച്ചിട്ടുണ്ട്. കർദിനാൾ കൊമെസ്ത്രിക്ക് പകരമായി കഴിഞ്ഞ തവണ ഫ്രാൻസിസ് പപ്പ കർദിനാളായി ഉയർത്തിയ അസീസിയിലെ കർദിനാൾ മൗറോ ഗമേബേത്തിയെ നിയമിച്ചു.
കർദിനാൾ മൗറോ അസിസിയിലെ വി. ഫ്രാൻസിസ് അസീസിയുടെ കബറിടം സ്ഥിതി ചെയ്യുന്ന സാക്രോ കോൺവെൻ്റ് ജനറൽ ആയിരുന്നു. ഫ്രാൻസിസ്കൻ ആത്മീയത പിൻതുടരുന്ന കൺവെൻച്ചുവൽ സഭാംഗമായ കർദിനാൾ ഇറ്റലിയിലെ ബോളോഞ്ഞ സ്വദേശിയാണ്. കഴിഞ്ഞ 15വർഷങ്ങളായി കർദിനാൾ ആഞ്ചലോ കോമെസ്ത്രിയായിരുന്നു സാൻ പിയത്രോ ബസിലിക്കയുടെ കര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. കൊറോണ സാഹചര്യത്തിൽ എല്ലാ ദിവസവും കർദിനാൾ സാൻ പിയത്രോ ബസിലിക്കയിൽ പാപ്പയുടെ ആഗ്രഹപ്രകാരം പൊതുവായി ജപമാല ചൊല്ലി പ്രാർത്ഥിച്ചിരുന്നു.
റോമിൽ നിന്ന് ഫാ ജിയോ തരകൻ