നിര്യാതനായി

കോട്ടപ്പുറം: കോട്ടപ്പുറം രൂപത വൈദീകനും ചേന്ദമംഗലം നിത്യസഹായ മാത പള്ളി വികാരിയുമായ ഫാ. പോൾ ഹെൽജോ പുതിയ വീട്ടിൽ (47) നിര്യാതനായി.

അനാരോഗ്യത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പള്ളിപ്പുറം മഞ്ഞുമാത, കൂട്ടുകാട് ലിറ്റിൽ ഫ്ലവർ , കാര മൗണ്ട് കാർമൽ , ചെട്ടിക്കാട് സെന്റ് ആന്റണീസ് ,പറവൂർ ഡോൺബോസ്കോ പള്ളികളിൽ സഹവികാരിയായും എറിയാട് ഫാത്തിമ മാത, തുരുത്തിപ്പുറം ജപമാല രാജ്ഞി പള്ളികളിൽ വികാരിയായും കോട്ടപ്പുറം രൂപത ബിസിസി ഡയറക്ടറായും പറവൂർ ജൂബിലി ഹോം ഡയറക്ടറായും തുരുത്തിപ്പുറം അസീസി ആശുപത്രി അസിസ്റ്റന്റ് ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.

ഗോതുരുത്ത് പുതിയ വീട്ടിൽ ഫെലിക്സ് -ജെസ്സി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ:ഹെൻറി,ഹെലൻ.

എറണാകുളം സെൻറ് ജോസഫ് മൈനർ സെമിനാരി, കളമശ്ശേരി സെൻറ് ജോസഫ് മൈനർ സെമിനാരി ,ആലുവ കാർമൽഗിരി സെമിനാരി എന്നിവിടങ്ങളിലായി വൈദീക പരിശീലനം പൂർത്തിയാക്കി. 2002 ജനുവരി ഒന്നിന് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കലിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.

നാളെ (മെയ് 31 ബുധൻ)രാവിലെ 8,30 മുതൽ 9.30 വരെ ചേന്ദമംഗലം നിത്യസഹായമാത പള്ളിയിലും തുടർന്ന് ഉച്ചക്ക് 12. 30 വരെ ഗോതുരുത്തിലെ കുടുംബ വീട്ടിലും ആദരാഞ്ജലികൾ അർപ്പിക്കാം.

ഉച്ചക്ക് 12.30 ന് വീട്ടിലെ കർമ്മങ്ങൾക്ക് ശേഷം ഭൗതികദേഹം ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ പള്ളിയിലേക്ക് കൊണ്ടുപോകും .

സംസ്കാര കർമ്മങ്ങൾ വൈകിട്ട് 3.30 ന് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയുടെയും ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരിയുടെയുംകാർമ്മികത്വത്തിൽ.

നിങ്ങൾ വിട്ടുപോയത്

What do you like about this page?

0 / 400