മാത്യൂ ചെമ്പുകണ്ടത്തിൽ

സമയത്തിന്‍റെ നാഥനായ ദൈവത്തിന്‍റെ മുമ്പാകെ, സമയബന്ധിതമായി പ്രാര്‍ത്ഥനാനിരതരായിരുന്ന് വിജയകിരീടം ചൂടിയവരാണ് സഭാപിതാക്കന്മാർ. ഇവരുടെ പ്രാർത്ഥനാ ജീവിത മാതൃക പിന്‍പറ്റി ക്രിസ്തീയജീവിതത്തില്‍ ഏറെ ഫലം പുറപ്പെടുവിക്കുവാൻ ഓരോ വിശ്വാസിയെയും പരിശീലിപ്പിക്കുന്ന പ്രാർത്ഥനാമഞ്ജരികളാണ് സീറോ മലബാർ സഭയുടെ യാമപ്രാര്‍ത്ഥനകൾ.

“നിരന്തരം പ്രാര്‍ത്ഥിക്കുക എന്ന ശ്ലൈഹികാഹ്വാനങ്ങളോടു വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് ദൈവസ്തുതിയില്‍ ദിനരാത്രങ്ങളുടെ മുഴുവന്‍ ഗതിയെയും വിശുദ്ധീകരിക്കത്തക്ക വിധത്തിലാണ് യാമപ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിരിക്കുന്നത്. സഭയുടെ ഈ പ്രാര്‍ത്ഥനയില്‍ മാമോദീസാ സ്വീകരിച്ച വിശ്വാസികളെല്ലാം (വൈദികര്‍, സന്യസ്തര്‍, അല്‍മായര്‍) തങ്ങളുടെ രാജകീയ പൗരോഹിത്യം നിര്‍വ്വഹിക്കുന്നു. സഭ അംഗീകരിച്ച രൂപത്തില്‍ യാമപ്രാര്‍ത്ഥനകള്‍ ആഘോഷിക്കുമ്പോള്‍ മണവാളനായ ക്രിസ്തുവിനോടു മണവാട്ടിയായ സഭ സംസാരിക്കുന്ന സ്വരമാണ് ഉയരുന്നത്” (സിസിസി 1174).

യഹൂദ പ്രാര്‍ത്ഥനകളുടെ പശ്ചാത്തലത്തില്‍ ജീവിച്ച ഈശോമശിഹായുടെയും അവിടുത്തെ അനുകരിച്ച ശിഷ്യന്മാരുടെ പ്രാര്‍ത്ഥാ ജീവിതത്തെയും ക്രൈസ്തവ സന്യാസിമാരുടെ ജീവിതനിഷ്ഠകളെയും അടിസ്ഥാനമാക്കി സഭാപിതാക്കന്മാരാണ് യാമപ്രാര്‍ത്ഥനകള്‍ ആവിഷ്കരിച്ചിരിക്കുന്നത്. സഭാപിതാവായ ഹിപ്പോളിറ്റസിന്‍റെ “അപ്പൊസ്തൊലിക പാരമ്പര്യം” എന്ന ഗ്രന്ഥത്തില്‍ വളരെ വിശദമായി യാമപ്രാർത്ഥനകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. “തങ്ങളുടെ മുന്‍ഗാമികളായ പ്രിസ്ബിറ്റര്‍മാര്‍ നമുക്കു പാരമ്പര്യമായി കൈമാറിത്തന്നവയാണ് യാമപ്രാര്‍ത്ഥനനകള്‍” എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. (സഭാപിതാക്കന്മാര്‍ -III, ജി ചേടിയത്ത്, പേജ് 141).

യഹൂദപാരമ്പര്യമനുസരിച്ച് ആദിമസഭയും ഏഴ് യാമങ്ങളില്‍ പ്രാര്‍ത്ഥിച്ചിരുന്നു എന്ന പാരമ്പര്യവിശ്വാസത്തേ അടിസ്ഥാനമാക്കിയാണ് പൗരസ്ത്യ സുറിയാനി സഭ യാമപ്രാര്‍ത്ഥനകളെ മനസ്സിക്കുന്നത്. പഴയനിയമത്തിലുള്ള യഹൂദ പ്രാര്‍ത്ഥനാ ശൈലിയോടും പുതിയനിയമത്തിലെ ആദിമസഭയുടെ പ്രാര്‍ത്ഥനാശൈലിയോടും അഭേദ്യമായ ബന്ധമാണ് സീറോമലബാര്‍ സഭയുടെ യാമപ്രാര്‍ത്ഥനകള്‍ക്ക്. ഇതുപ്രകാരം സുറിയാനി പാരമ്പര്യത്തിലും ഏഴ് യാമങ്ങളിലുള്ള പ്രാര്‍ത്ഥനകള്‍ കാണാന്‍ കഴിയും.

♦️റംശാ (സായാഹ്ന പ്രാര്‍ത്ഥന -വൈകുന്നേരം ആറുമണി), ♦️സുബആ (അത്താഴാനന്തര പ്രാര്‍ത്ഥന -രാത്രി ഒമ്പതു മണി), ♦️ലെലിയ (പാതിരാ പ്രാര്‍ത്ഥന – അര്‍ത്ഥരാത്രി), ♦️ഖാലാ ദ്ശഹ്റ (വെളുപ്പാന്‍കാല പ്രാര്‍ത്ഥന -മൂന്നുമണി), ♦️സപ്രാ (പ്രഭാതപ്രാര്‍ത്ഥന -രാവിലെ ആറുമണി)♦️ഖുത്തഅ (പൂര്‍വ്വ മധ്യാഹ്ന പ്രാര്‍ത്ഥന -രാവിലെ ഒമ്പതു മണി)♦️എന്താന (മധ്യാഹ്ന പ്രാര്‍ത്ഥന).

സീറോമലബാര്‍ സഭയില്‍ യാമപ്രാര്‍ത്ഥനകളില്‍ സായാഹ്നപ്രാര്‍ത്ഥന (റംശ), രാത്രിജപം (ലെലിയ), പ്രഭാതപ്രാര്‍ത്ഥന (സപ്രാ) എന്നീ പ്രാര്‍ത്ഥനകളാണ് ഇപ്പോള്‍ പതിവായി പ്രാര്‍ത്ഥിക്കാറുള്ളത്. അതേസമയം, ഏഴുയാമങ്ങളിലും നിഷ്ഠയോടെ സന്യാസാശ്രമങ്ങള്‍ യാമപ്രാര്‍ത്ഥനകളില്‍ മഴുകുന്നു.

യാമപ്രാര്‍ത്ഥനയുടെ നവീകരിച്ച ആപ്പ് ഇപ്പോള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്. അമേരിക്കൻ മലയാളിയും ചിക്കാഗോ സീറോമലബാര്‍ രൂപതാംഗവുമായ റ്റെഡി കാഞ്ഞിരത്തിങ്കല്‍ ആണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. അദ്ദേഹത്തിൻ്റെ പിതാവ് ഡോട്ടി കാത്തിരത്തിങ്കലിൻ്റെ പിന്തുണയും പ്രാർത്ഥനയുമാണ് ജോലിത്തിരക്കിനിടയിലും ഇത്ര ഭംഗിയായി യാമപ്രാർത്ഥനകളുടെ ആപ്പ് തയ്യാറാക്കാൻ റ്റെഡിക്കു പ്രോത്സാഹനമായത്. ആപ്പിൾ, ഗൂഗിൾ ഫോണുകളിൽ ഏതാനും ദിവസങ്ങൾക്കുളളിൽ ഡൗൺലോഡ് ചെയ്യാൻ കഴിയുമെന്ന് കരുതുന്നു. Playstore -ൽ നവീകരിച്ച യാമപ്രാർത്ഥന ലഭ്യമാണ്.

യാമപ്രാർത്ഥനയുടെ ചരിത്രം കൂടുതൽ അറിയാൻ ലിങ്ക് :-

https://www.9apps.com/android-apps/SyroMalabar-YaamaPraarthanakal/

https://apps.apple.com/us/app/syromalabar-yaamapraarthanakal/id957428940?_branch_match_id=1106575358068802643&_branch_referrer=H4sIAAAAAAAAA8soKSkottLXL87NySwpLUqv1EssKNDLyczL1rdPS0rOyUyx9Sx3DDLM9rZM

നിങ്ങൾ വിട്ടുപോയത്