അമ്മേ ഞാൻ ഇവിടെ എന്റെ അമ്മയുടെ ഉദരത്തിൽ ഉണ്ട്, ഇപ്പോൾ വന്നു ഞാൻ…. എന്റെ അമ്മക്ക് സന്തോഷം ആയല്ലോ.
പക്ഷെ അമ്മേ എന്നെ സ്നേഹിക്കാൻ സാധിക്കാതെ വരുമ്പോൾ എനിക്കു സങ്കടം ആകും അമ്മേ
അമ്മേ എന്താ അമ്മേ ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഡോക്ടർ പറഞ്ഞത്
എന്റെ ശരീര ഭാഗങ്ങൾ മുഴുവനും ഇല്ല എന്നാണോ അമ്മേ, ഞാൻ ഒരു വയ്യാത്ത കുഞ്ഞ് ആണെന്നാണോ അമ്മേ
അപ്പോൾ എന്റെ അമ്മ എന്നെ കൊന്നു കളയുമോ
ഡോക്ടർ പറഞ്ഞത് ഞാൻ കേട്ടു അമ്മേ
എന്നെ കളയണം എന്നല്ലേ
അമ്മേ എനിക്കു അമ്മയെ എന്റെ അപ്പനെയും എന്തിഷ്ടം ആണെന്ന് അറിയോ
പക്ഷെ ഉദരത്തിൽ കിടന്നു ഞാൻ കൈകളും കാലും ഇട്ടു തട്ടി കളിച്ചു കൊണ്ട് പറയുന്ന സ്നേഹതിന്റെ ഭാഷ എന്താണ് അമ്മേ മനസിലാക്കുവാൻ പറ്റാത്തെ
അമ്മേ എന്റെ അമ്മ കണ്ടില്ലല്ലോ എന്റെ കുഞ്ഞി കാലുകൾ, കുഞ്ഞി കൈകൾ, കുഞ്ഞി കണ്ണുകൾ, കുഞ്ഞി മൂക്കുകൾ, കുഞ്ഞി ചുണ്ടുകൾ, അമ്മേ എനിക്കു അമ്മയെ പോലെ ഒരുപാട് മുടി ഉണ്ട് എന്റെ അമ്മ അതൊന്നും കണ്ടില്ലല്ലോ
അമ്മേ എവിടെ ആണ് പോകുന്നത് ഡോക്ടർ അങ്കിൾ പറഞ്ഞ സ്ഥലത്താണോ പോകുന്നത്
അമ്മേ എന്നെ കളയല്ലേ
ഞാൻ ഉറക്കെ കരയുന്നത് എന്റെ അമ്മ കേൾകുന്നില്ലേ
അമ്മ കരയുമ്പോൾ കൂടെ ഉള്ളവർ എന്റെ അമ്മയെ അശ്വസിപ്പിക്കുന്നു
പക്ഷെ എനിക്കു ആരുണ്ട് അമ്മേ ആശ്വസിപ്പിക്കാൻ
അമ്മേ ഞാൻ അമ്മയുടെ പൊന്ന് കുഞ്ഞാണ് ഞാൻ ഭൂമിയിൽ പിറന്നുകൊള്ളട്ടെ ഞാൻ. എന്നെ കൊല്ലല്ലേ അമ്മേ അപ്പ
ഞാൻ ഒരു പാവം ആണ് ഞാൻ നിങ്ങളുടെ ആദ്യത്തെ കുഞ്ഞാണ്
കൊല്ലല്ലേ എന്നെ, കൊല്ലാൻ കൂട്ടുനിൽക്കല്ലേ, അമ്മേ എന്നെ രക്ഷിക്കാൻ എന്റെ ഈശോക് സാധിക്കും, പക്ഷെ എന്റെ അമ്മ ആ രക്ഷയുടെ കൈകൾ തട്ടി മാറ്റി എന്നെ എന്റെ അമ്മയുടെ ഉദരത്തിൽ നിന്നും കളയാൻ പോകുന്നു
അമ്മേ ഇനി ഒരു കുഞ്ഞ് എന്റെ അമ്മക്ക് ഉണ്ടാകുമോ
ഉണ്ടായാൽ ആ കുഞ്ഞേ എന്നെ പോലെ കൊല്ലല്ലേ അമ്മേ
അമ്മേ മക്കൾ ഇല്ലാത്ത എത്രയോ പേരുണ്ട് ഭൂമിയിൽ,അവരെല്ലാം കാത്തിരിക്കുന്നു കുഞ്ഞിന് വേണ്ടി, പക്ഷെ എന്റെ അമ്മ അപ്പൻ എന്നെ വേണ്ട എന്ന് വെക്കുകയും ചെയ്യുന്നു
എന്നും എന്റെ അമ്മയെ ഞാൻ സ്നേഹിക്കും
എന്ന് അമ്മയുടെ സ്വന്തം കുഞ്ഞ് വാവ 🙏🏻
ഈശോയോട് ചേർന്ന് നിന്ന് ലോകത്തിലെ എല്ലാ കുഞ്ഞുങ്ങൾക്കും വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ഓരോ മാതാപിതാക്കൾകു നല്ലത് മാത്രം ചിന്തിക്കുവാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്