സ്വവർഗാനുരാഗത്തെ പിന്തുണച്ചു കൊണ്ടുള്ള നക്ഷത്രം തുക്കിയത് വിവാദമായതിനെ പറ്റി എർണാകുളം അങ്കമാലി അതിരൂപതയിലെ പ്രമുഖ വിമത വൈദികനായ ഫാ നിധിൻ പനവേലിൽനോട് ചോദിക്കുമ്പോൾ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്:” അവർ അൺ ന്യാച്ചുറലും ഞാൻ ന്യാച്ചുറലുമെന്ന് പറയാൻ ഞാൻ ആരാണ് ? അവരെ സംബന്ധിച്ച് ഇതാണ് ന്യാച്ചുറലെങ്കിലോ?” “അത്തരത്തിൽ ആളുകളെ കാണേണ്ട കാലഘട്ടമായെന്നാണ് തനിക്ക് തോന്നുന്നതെന്നും” ഫാ പനവേലിൽ കൂട്ടിച്ചേർത്തു.
നിധിൻ പനവേലിൽ പറയുന്ന ലോജിക്ക് അനുസരിച്ച് നോക്കിയാൽ തെറ്റാണെന്ന് സഭ പഠിപ്പിക്കുന്ന സ്വവർഗഭോഗമുൾപ്പെടെയുള്ള പലതും ശരിയാണെന്ന് തിരുത്തി പഠിപ്പിക്കേണ്ടി വരും.
നമ്മുടെ കണ്ണിലെ തെറ്റ് മറ്റുള്ളവരുടെ കാഴ്ച്ചപ്പാടിൽ തെറ്റല്ലാത്തതുകൊണ്ട് ആ തെറ്റിനെ ശരിയായി പരിഗണിക്കണമെന്ന വാദമാണ് നിധിൻ പനവേലിൽ മുന്നോട്ട് വയ്ക്കുന്നത്.
ഇതുപോലുള്ള മനുഷ്യരെ സെമിനാരി കാലഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് വീട്ടിൽ പറഞ്ഞ് വിടാൻ കഴിഞ്ഞില്ലെങ്കിൽ കേരള കത്തോലിക്കാ സഭയുടെ, പ്രത്യേകിച്ച് സീറോ മലബാർ സഭയുടെ ഭാവി കഷ്ട്ടത്തിലാകുമെന്ന് പറയേണ്ടി വരും.
സ്വവർഗ വിവാഹം തെറ്റാണെന്നത് കത്തോലിക്കാ സഭ ഔദ്യോഗികമായി പഠിപ്പിക്കുന്നതാണ്. സ്വവർഗ ലൈംഗികതയെ പിന്തുണച്ചുകൊണ്ട് ഒരു വൈദികൻ്റെ നേതൃത്വത്തിൽ നക്ഷത്രം തൂക്കിയിട്ടും, ആ വൈദികൻ തന്നെ അതിനെ ന്യായീകരിച്ചു കൊണ്ട് രംഗത്ത് വന്നിട്ടും മേലധികാരികൾ ഇതൊന്നും കണ്ട മട്ട് പോലുമില്ല എന്നത് അതിശയിപ്പിക്കുന്നതാണ്. സ്വവർഗ ലൈംഗികത തെറ്റാണെന്ന് ഞങ്ങളെ പഠിപ്പിച്ചത് നിങ്ങളാണ്.
എത്ര ഒറ്റപ്പെട്ടാലും പരിഹസിക്കപ്പെട്ടാലും സഭയുടെ നിലപാട് ഉയിർത്തി പിടിക്കണമെന്ന് പറഞ്ഞു തന്നതും നിങ്ങളാണ്. യൂറോപ്പിലും അമേരിക്കയിലും ഇന്ന് കാണുന്നതുപോലെ വലിയൊരു വിഭാഗം ക്രൈസ്തവർ ഇതൊക്കെ ശരിയാണെന്ന് വിശ്വസിക്കുന്ന സാഹചര്യം കേരളസഭയിൽ സംജാതമായാൽ അതിൻ്റെ പ്രധാന ഉത്തരവാധികൾ തെറ്റ് കണ്ടിട്ടും മൗനം ഭജിക്കുന്ന നിങ്ങൾ മാത്രമായിരിക്കും.
സഭയുടെ ഔദ്യോഗിക തീരുമാനങ്ങളും പഠനങ്ങളും ഉയിർത്തിപ്പിടിക്കാനുള്ള ആവേശം പേപ്പറിൽ മാത്രം ഒതുക്കുന്ന സഭാ നേതൃത്വം സാധാരണക്കാരായ വിശ്വാസികളെ കൊഞ്ഞനം കുത്തി കാണിക്കുകയാണെന്ന് പറയേണ്ടി വരുന്നതിൽ സങ്കടമുണ്ട്.
Mathews Theniaplackal