ഗോഡൗണുകളിലേക്ക് പുറന്തള്ളപ്പെട്ട് നരക ജീവിതം നയിക്കുന്ന കടലോരത്തെ കുറെ പാവപ്പെട്ട മക്കൾ സമരം ചെയ്തു. ആരും തിരിഞ്ഞു നോക്കിയില്ല.
സഭ ഓടിച്ചെന്നു; കൂടെയുണ്ടെന്നു പറഞ്ഞു.
ചേർത്തു പിടിച്ചു;മുന്നിൽ നിന്നു സംരക്ഷിച്ചു.
ജനത്തിന് ആവേശമായി വാർത്തയായി; ദേശാതിർത്തിക്കപ്പുറംചൂടൻ ചർച്ചയായി.
ജനം കരഞ്ഞപ്പോൾ മിണ്ടാതിരുന്ന ഗവൺമെൻറ്, അദാനിക്ക് നൊന്തപ്പോൾ വിരണ്ടു; വാ പൊളിച്ചു.
കിടപ്പാടം പോലുമില്ലാത്ത പാവങ്ങളോട് വിരട്ടേണ്ടന്നു വിരട്ടി.
അവരെ സ്വദേശവിരുദ്ധരായി ചിത്രീകരിക്കാൻപോലും അണിയറയിൽ സംഘടിത നീക്കങ്ങളുണ്ടായി.
ഏതായാലും, കാര്യങ്ങൾക്ക് ഇപ്പോൾ പ്രതീക്ഷയുടെ തിരിവെട്ടമുണ്ട്.കുടിയിറക്ക് ഭീഷണികളിൽ പൊറുതിമുട്ടിയ മലയോരത്തെ ജനങ്ങളോടൊപ്പം എന്നും പൊരുതിയത് ഈ സഭയാണ്.
റബർ കർഷകർക്കൊപ്പവും മറ്റാരാണുകൂടെ?
ഇപ്പോൾ ഇതാ മലയോരത്ത്, രാഷ്ട്രീയപാർട്ടികൾ തന്ത്രപൂർവ്വം ഒളിച്ചിരുന്നു നേട്ടം കൊയ്യാൻ മാത്രം പരിശ്രമിക്കുമ്പോൾ സർവ്വപഴിയും കേട്ട് ഈ ജനത്തിനു വേണ്ടി വീണ്ടും ഈ സഭ തന്നെ മുൻനിരയിൽ!
അവരിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലും പെട്ടവരുണ്ട്.
സ്വന്തം കിടപ്പാടം പോലും വന്യമൃഗങ്ങൾ കൊണ്ടുപോകുന്ന അവസ്ഥയിൽ ഈ രാഷ്ട്രീയക്കൂട്ടങ്ങൾ തന്നെയാണ് തന്ത്രപൂർവ്വം എത്തിച്ചതെന്ന് വ്യക്തമാകുന്നുമുണ്ട്.
ഒരു നിഷ്ക്കളങ്കജനതയ്ക്ക് സഭയുടെ കരങ്ങൾ നൽകുന്ന പ്രതീക്ഷ ചെറുതൊന്നുമല്ല.
മറുപുറത്ത് നിൽക്കുന്നത് സർവ്വാധികാരവും, പോലീസും, ഫോറസ്റ്റും വന്യമൃഗങ്ങളും ഒപ്പമുള്ള വൻശക്തിയാണ് എന്ന് വ്യക്തമായി അറിയാം.
ഇത് സഭയും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലാണ് എന്ന് ആഘോഷിക്കുന്നവർ ആരാണെങ്കിലും അവർ മനുഷ്യത്വവും മര്യാദയും ഇല്ലാത്തവരാണ്.
കാരണം ഇത് എല്ലാം നഷ്ടപ്പെട്ട, പട്ടയം കിട്ടിയ സ്വന്തം പുരയിടം പോലും ഉപേക്ഷിച്ചു പോകേണ്ട ഗതികേട് വരുന്ന, ഒരു ജനതയുടെ ദീരോദനം അണപൊട്ടി ഒഴുകുമ്പോഴുണ്ടാകുന്ന ആത്മീയ കരുത്താണ്. അവരോടൊപ്പം നിൽക്കാനുള്ള സാമാന്യമര്യാദയാണ് ഈ മീഡിയയും രാഷ്ട്രീയക്കാരും കാണിക്കേണ്ടത്.
മനുഷ്യരാരും മൃഗങ്ങളാലും മാറിമാറി ആക്രമിക്കപ്പെടുന്ന ഈ ചൂഷിതവർഗ്ഗത്തിന്റെ കണ്ണീർത്തുള്ളികൾ കുപ്പിയിൽ ശേഖരിക്കാൻ ഈ സഭയുള്ളത് ഈ നാടിൻ്റെ ഭാഗ്യമാണ്….
ഈ രോദനം അവഗണിച്ച് ഈ രാഷ്ട്രീയക്കൂട്ടങ്ങൾക്കൊന്നും മുന്നോട്ടുപോകാൻ സാധിക്കില്ല, ഓർത്താൽ നന്ന്.
ഓർമ്മകൾ ഉണ്ടായിരിക്കുന്നതും നന്ന്.-
സൈ