പ്രിയപ്പെട്ടവരെ,
ലഹരിക്ക് എതിരെ ഒരു ലക്ഷം കുട്ടികളിലേക്കു Yes to Life , No to Drugs -എന്ന ലഹരി വിരുദ്ധ സന്ദേശം എത്തിക്കുകയെന്ന ലക്ഷ്യവുമായി “ജീവവിസ്മയം”- മാജിക് ഷോകളുമായി ശ്രീ ജോയിസ് മുക്കുടം എത്തുന്നു.കെസിബിസി പ്രൊ ലൈഫ് സമിതിയുടെ കോതമംഗലം രൂപതയുടെ പ്രെസിഡണ്ടാണ്ശ്രീ ജോയിസ് മുക്കുടം.
കഴിഞ്ഞ 22 വര്ഷങ്ങളായി ദൃശ്യ, ശ്രാവ്യ വിസ്മയങ്ങളിലൂടെ അദ്ദേഹം നന്മയുടെ സന്ദേശം ബോധവൽക്കരണപരിപാടികളിലൂടെ അവതരിപ്പിക്കുന്നു.
10 മിനിറ്റുമുതൽ മുന്ന് ദിവസത്തെ ധ്യാനം അടക്കം അദ്ദേഹം നടത്തും. പാട്ടും പ്രഭാഷണവും കളിയും ചിരിയുമൊക്കെയായി അദ്ദേഹം ജീവിതത്തിന്റെ സന്തോഷം, സമാധാനം, പ്രത്യാശ… എന്നിവ പകർന്നുനൽകും.
തികഞ്ഞ ആത്മാർത്ഥതയോടെ പ്രാർത്ഥിച്ചൊരുങ്ങി ജീവവിസ്മയം അവതരിപ്പിക്കുവാൻ അദ്ദേഹത്തിന് സാധിക്കുന്നു. ഉള്ളിന്റെ ഉള്ളിൽനിന്നും അദ്ദേഹം പറയുന്ന ആശയങ്ങളും ദൃശ്യങ്ങളും പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിയും. സർക്കാരിന്റെയും സഭയുടെയും നിരവധി വേദികളിൽ മനോഹരമായി മാജിക് ഷോകൾ അവതരിപ്പിക്കുവാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ വീട് മുഴുവൻ മാജിക് അവതരണത്തിനുള്ള വസ്തുക്കൾക്കൊണ്ട് നിറഞ്ഞിരിക്കുന്നു. അനേകരുടെ മാനസാന്തര അനുഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഇടവകയിൽ, സ്ഥാപനത്തിൽ, ഗ്രാമത്തിൽ, നഗരത്തിൽ, ലോകത്ത് എവിടെയും… പ്രൊ ലൈഫ് വേദികൾ സജീവമാക്കുവാൻ അദ്ദേഹം ആഗ്രഹിക്കുന്നു
ജീവത്തിന്റെ സന്തോഷം, സമാധാനം, പ്രത്യാശ.. എന്നിവയാണ് ലഹരി എന്ന് പ്രഘോഷിക്കു ന്നു.ഉറച്ചബോധ്യങ്ങളിലേയ്ക്ക് നയിക്കുന്ന മാജിക് വിസ്മ യപരിപാടികൾക്ക് കെസിബിസി പ്രൊ ലൈഫ് സമിതിയും , സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ,മദ്യവിരുദ്ധ സമിതിയും മറ്റ് നിരവധി പ്രസ്ഥാനങ്ങളും വേദികൾ ഒരുക്കുന്നു .
സീറോ മലബാർ സഭയുടെ ഫാമിലി ,ലൈറ്റി & ലൈഫ് കമ്മീഷൻെറ നേതൃത്വത്തിൽ ഒരു വര്ഷം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ ശ്രീ ജോയിസ് മുക്കുടം അടക്കമുള്ള രൂപതാ പ്രൊ ലൈഫ് ഭാരവാഹികളുടെ സമർപ്പിത പ്രേഷിത ശുശ്രുഷകളെ കമ്മീഷൻ ചെയര്മാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് അനുമോദിച്ചു .
വിവിധ കലാ സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളെയും യുവാക്കളെയും ലഹരിയുടെ സ്വാധീനത്തിൽനിന്നും രക്ഷിക്കുവാൻ സാധിക്കുമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ്പറഞ്ഞു .
“ഒരാൾ ലഹരി പദാർത്ഥങ്ങൾക്കോ മദ്യത്തിനോ അടിമപ്പെട്ടാൽ തകരുന്നത് ആ വ്യക്തി മാത്രമല്ല.അയാളുടെ കുടുംബം കൂടിയാണ്. വീണ് പോകുന്ന സ്വന്തം കുടുംബത്തെ കുറിച്ച് ഒരു ഘട്ടം കഴിയുമ്പോൾ അയാൾ ഓർക്കില്ല. ആ അവസ്ഥ എത്തും മുമ്പേ കണ്ടെത്താനും തിരുത്താനും എന്തൊക്കെ ചെയ്യാം. അതാണ് ആലോചിക്കേണ്ടത്.“
.പ്രോഗ്രാം നടത്തുവാൻ ആഗ്രഹിക്കുന്നവർ ദയവായി ഉടനെ വിളിച്ചു ബുക്ക് ചെയ്യുക.9495159112
.ആശംസകൾ.
സാബു ജോസ്, എറണാകുളം.
എക്സിക്യൂട്ടീവ് സെക്രട്ടറി, പ്രൊ ലൈഫ് അപ്പോസ്തലേറ്റ്& ആനിമേ റ്റർ കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി.9446329343.