29 വർഷത്തെ മഹനീയമായ സർക്കാർ സേവനത്തിൽ നിന്നും വിരമിച്ചശേഷം ജൂൺ 1 മുതൽ ശ്രീ ജെയിംസ് ആഴ്ച്ചങ്ങാടൻഇനി മുഴുവൻ സമയ പ്രൊ ലൈഫ് ശുശ്രുഷയിലേയ്ക്ക് പ്രവേശിക്കുന്നു .
കോവിഡ് അസി. നോഡൽ ഓഫീസർ
എ.ഐ. ജെയിംസ് നാളെ
കളക്ടറേറ്റിന്റെ പടികളിറങ്ങുന്നു.
തൃശൂർ: ജില്ലയിലെ കോവിഡ് 19 പ്രവർത്തനങ്ങളുടെ അസി. നോഡൽ ഓഫീസറായി ശ്രദ്ധേയമായ സേവനം കാഴ്ചവച്ച് ജില്ലയെ പ്രതിരോധ പ്രവർ ത്തനങ്ങളിൽ സംസ്ഥാനത്ത് ഒന്നാമതെത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ഒാഫീസർ എ.ഐ. ജെയിംസ് നാളെ കളക്ടറേറ്റിന്റെ പടികളിറങ്ങുന്നു.
1993 മേയ് 31 ന് റവന്യൂ വകുപ്പിൽ പിഎസ്സി വഴി ജോലിയിൽ പ്രവേശിച്ച ഇദ്ദേ ഹം 29 വർഷത്തെ സേവനത്തിനുശേഷമാണ് നാളെ വിരമിക്കുന്നത്. റിസർവേ സൂപ്രണ്ട് ഓഫീസ്, ആർഡഒ ഓഫീസ്, റവന്യൂ റിക്കവറി ഓഫീസ്, തലപ്പിള്ളി താലൂക്ക് ഓഫീസ് എന്നിവിടങ്ങളിൽ ജോലി ചെയ്തശേഷം പതിനെട്ട് ഇടങ്ങളിൽ വില്ലേജ് ഓഫീസറായി സേവനമനുഷ്ഠിച്ചു.
2019 ജൂലായ് മുതൽ ഡെപ്യൂട്ടി തഹസിൽദാരായി. പൊന്നാനി, ചാവക്കാട് താലൂക്ക് ഓഫീസുകളിൽ സേവനമനുഷ്ടിച്ചു. അതിനിടയിൽ കുന്നംകുളം ലാന്‍ഡ് ട്രിബ്യൂണലിന്റെ പ്രഥമ ഹെഡ് മിനിസ്ടീരിയൽ ഓഫീസറായും സേവനം ചെയ്തു.
2020 നവംബർ മുതൽ തൃശൂർ കളക്ടറേറ്റ് ഹൗസിംഗ് സെക്ഷൻ സൂപ്രണ്ടായും കോവിഡ് -19 അസി. നോഡൽ ഓഫീസറായും സേവനമനുഷ്ടിച്ചു.
2021 ലെ ഇലക്ഷന് ഇലക്ഷൻ കമ്മീഷൻ ആദ്യമായി എല്ലാ ബൂത്തുകളും വെബ്കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചപ്പോൾ തൃശൂർ ജില്ലയിലെ വെബ് കാസ്റ്റിംഗ് നോഡൽ ഓഫീസറായി നിയമിക്കപ്പെട്ടു. സംസ്ഥാനത്ത് ഏറ്റവും നല്ല രീതിയിൽ വെബ് കാസ്റ്റിംഗ് നടത്തിയ ജില്ല തൃശൂർ ആയിരുന്നുവെന്നതു സർവീസിൽ പൊൻതൂവലായി.
ഭാര്യ: ജെസി (സൈക്കോ സോഷ്യൽ കൗണ്‍സിലർ, വനിത ശിശുക്ഷേമ വകുപ്പ്). മക്കൾ: ജോയേൽ, ജോണ്‍ (ഇരുവരും വൈദിക വിദ്യാർഥികൾ), ജെയ്്മരിയ, ജോഷ്വ, ജെറോം, പരേതനായ ജോസഫ്, ജോസിയ.
കെസിബിസി പ്രോലൈഫ് സമിതി ജനറൽ സെക്രട്ടറിയും തൃശൂർ അതിരൂപത ലീജിയൻ ഓഫ് അപ്പസ്തോലിക് ഫാമിലീസ് (ലോഫ്) എന്ന പ്രസ്ഥാനത്തിന്റെ ട്രഷററു o പാസ്റ്ററൽ കൗൺസിൽ അംഗവുമാണ്.
ശ്രീ ജെയിംസ് ആഴ്ച്ചങ്ങാടന്‍ കെസിബിസി പ്രൊ ലൈഫ് സമിതിയുടെ മുൻ പ്രസിഡണ്ടും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റിൻെറ എക്സിക്യൂട്ടീവ് സെക്രട്ടറി ശ്രീ സാബു ജോസ് ,കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിടെണ്ട് ശ്രീ ജോൺസൺ സി ഏബ്രഹാമും സംസ്ഥാന സമിതി അംഗങ്ങളും പ്രാർത്ഥനയും ആശംസകളും അർപ്പിച്ചു .
ആശംസകൾ