ചൊവ്വാഴ്ച രാവിലെയാണ് പ്രാർഥനയ്ക്കൊപ്പം ദൈവാനുഗ്രഹത്താൽ ലക്ഷ്യം നേടിയ സന്തോഷം അറിയിക്കാൻ എത്തിയത്.
ടൂർണമെന്റിനു മഞ്ചേരിയിൽ എത്തിയതു മുതൽ പള്ളിയിൽ പ്രാർഥിക്കാൻ എത്തുമായിരുന്നെന്ന് ഫാദർ ടോമി കളത്തൂർ പറഞ്ഞു.അതിനു മുൻപ് കളിക്കാരുടെ ജഴ്സിയും മറ്റും പള്ളിയിൽ കൊണ്ടുവന്ന് വെഞ്ചരിച്ചിരുന്നെന്ന് ഫാദർ പറഞ്ഞു.

സന്തോഷ് ട്രോഫിയിലെ മത്സരങ്ങള്‍ക്കു ബൂട്ട് കെട്ടുന്നതിനു മുന്‍പ് ടീം കോച്ചും ടീം അംഗങ്ങളില്‍ ചിലരും മുടങ്ങാതെ സ്റ്റേഡിയത്തില്‍നിന്ന് ഏകദേശം എട്ടു കിലോമീറ്റര്‍ അകലെയുള്ള ദേവാലയത്തില്‍ പ്രാര്‍ഥനയ്ക്കായി എത്താറുണ്ടായിരുന്നു.
Manoj Maria Paulson