കത്തോലിക്കാ സഭയിൽ സാമൂഹ്യ സമ്പർക്ക (social communication) സിദ്ധാന്തങ്ങൾക്കും സമീപനങ്ങൾക്കും വിപ്ലവാത്മകരമായ തുടക്കം കുറിച്ച 1963 ൽ പുറത്തിറങ്ങിയ ഇന്റർ മിരിഫിക്ക (രണ്ടാം വത്തിക്കാൻ കൗൺസിൽ) എന്ന പ്രമുഖ രേഖ മുതൽ ഇന്നോളം ഏഷ്യയിൽ കത്തോലിക്കാ ആശയ വിനിമയത്തെ ചിരപ്രതിഷ്ഠമാക്കുന്നതിൽ നെടുനായകത്വം വഹിച്ച മഹദ് വ്യക്തിയാണ് എയിലേഴ്‌സ്

ദിവ്യവചന സഭാംഗം. ജർമൻ സ്വദേശി. മനിലയിൽ ദീർഘകാല സേവനം. നിരവധി പുസ്തകങ്ങളുടെ രചയിതാവ്. നിരവധി കമന്ററികൾ. പ്രഭാഷണങ്ങൾ, ക്ളാസുകൾ. പറയാൻ ഒത്തിരി ഉണ്ട് ആ വന്ദ്യ ദേഹത്തെ കുറിച്ച്.