പുരുഷന്മാർ സ്ത്രീ വേഷങ്ങൾ ചെയ്തിരുന്ന കാലത്ത്, “ജ്ഞാനസുന്ദരി” എന്ന ചവിട്ടുനാടകത്തിൽ ജ്ഞാനസുന്ദരിയെ അവതരിപ്പിച്ചു പ്രശസ്തനായി, ചവിട്ടു നാടകങ്ങളിൽ ഏറ്റവും പ്രശസ്തമായ കാറൾസ്മാൻ( ജോൺമാഷിൻറെ മലയാള ചവിട്ടുനാടകം) ചവിട്ടു നാടക ത്തിൽ റൊൾദോനായും (റോളൻറ്) “മഹാഭാരതയുദ്ധത്തിൻറെ നാന്ദിയിൽ” ശ്രീകൃഷ്ണനായും വേഷമിട്ട ഈ പ്രഗൽഭനായ കലാകാരൻ 1985 — ഞാൻ രചന നിർവഹിച്ച ” യാക്കോബും പുത്രന്മാരും” എന്ന ചവിട്ടുനാടകത്തിൽ എന്നോടൊപ്പം, “ഫോത്തിഫർ”എന്ന സൈന്യാധിപനായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
ഈ പ്രതിഭാധനനായ ചവിട്ടുനാടക്കാരന് മുൻപിൽ എൻറെയും കൊച്ചിൻ ചവിട്ടു നാടക കളരിയുടെയും ആദരാഞ്ജലികൾ

Britto Vincent (Kalasree Britto Vincent)