ദൈവത്തോടുള്ള നമ്മുടെ വിശ്വസ്തയ്ക്ക് ഏറ്റവും വലിയ ഭീഷണിയാണ് സാത്താൻ. ദൈവം ആഗ്രഹിക്കുന്നതിനു വിരുദ്ധമായ രീതിയില്‍ ലോകത്തെ ആക്കിത്തീര്‍ക്കുക എന്നതാണ് പിശാചിന്റെ സന്തോഷം. ദൈവം യോജിപ്പിക്കുന്ന ബന്ധങ്ങളെ തകര്‍ക്കുന്നതിലൂടെ ഈ ലോകത്തെ പൂര്‍ണ്ണമായും തകര്‍ക്കാമെന്ന് അവന്‍ മനസ്സിലാക്കുന്നു. ആയതിനാൽ തിരുവചനം നമുക്ക് മുന്നറിയിപ്പ് നൽകുന്നു, നിങ്ങളു​ടെ പ്രതി​യോ​ഗി​യായ പിശാച്‌ അലറുന്ന സിംഹ​ത്തെ​പ്പോ​ലെ ആരെ വിഴു​ങ്ങണം എന്നു തിരഞ്ഞു​കൊണ്ട്‌ ചുറ്റി​ ന​ട​ക്കു​ന്നു എന്ന് (1 പത്രോസ് 5:8) അന്ത്യകാലം സമീപിച്ചുവെന്ന വ്യക്തമായ ബോധ്യം സാത്താനുണ്ട്. ഇക്കാരണത്താല്‍ത്തന്നെ അവന്റെ ജോലി അവന്‍ ത്വരിതപ്പെടുത്തുന്നു.

നിത്യ ജീവിതത്തിൽ പല വിധത്തിലും സാത്താൻ വ്യക്തി ജീവിതങ്ങളെ നശിപ്പിക്കാറുണ്ട്. സാത്താൻ ഏറ്റവും കൂടുതൽ നശിപ്പിക്കാൻ നോക്കുന്നത് പവിത്രമായ ദാമ്പത്യബന്ധങ്ങളെയാണ്. ദാമ്പത്യജീവിതത്തിലെ വിശ്വസ്തതയും വിശുദ്ധിയുമാണ് ഒരു കുടുംബത്തിന്റെ കെട്ടുറപ്പിന് ആധാരം. അതുപോലെതന്നെ, നല്ല ദാമ്പത്യബന്ധത്തില്‍ നിന്നു മാത്രമേ നല്ല മക്കള്‍ ജനിക്കുകയുള്ളു, മാത്രമല്ല നല്ല കുടുംബങ്ങളില്‍നിന്നു മാത്രമാണ് നല്ല പൗരന്മാരെ ഈ ലോകത്തിനു ലഭിക്കുകയുള്ളു. ഇക്കാര്യങ്ങളിലൊക്കെ മനുഷ്യനെക്കാള്‍ അറിവുള്ളവനാണ് സാത്താന്‍! ആയതിനാല്‍, അവനും അവന്റെ ആളുകളും ഇറങ്ങിയിരിക്കുന്നത് കുടുംബ ജീവിതങ്ങളില്‍ അന്തഃഛിദ്രതയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്. മറ്റൊരു ബന്ധത്തോടും തുലനം ചെയ്യാന്‍ സാധിക്കാത്തവിധം ദാമ്പത്യബന്ധത്തെ ദൈവം പരിഗണിച്ചിരിക്കുന്നതുകൊണ്ടാണ് സാത്താൻ കുംടുബ ബന്ധങ്ങളെ തകർക്കാൻ നോക്കുന്നത്.

വ്യക്തി ബന്ധങ്ങളിലും, ജോലി സ്ഥലങ്ങളിലും, സാമൂഹ്യ ബന്ധങ്ങളിലും പരസ്പര തെറ്റിധാരണകൾ ഉണ്ടാക്കി, സാത്താൻ പാപത്തിന്റെ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. ജഡത്തിന്റെ വ്യാപാരങ്ങളായ വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, തുടങ്ങിയവയെല്ലാം സാത്താനിക പ്രവർത്തികളാണ്. നിങ്ങളുടെ എല്ലാ പ്രവർത്തികളും ദൈവഹിതത്തിൽ നിന്ന് ആകട്ടെ. ഒരു നിമിഷം പോലും സാത്താന് ജീവിതത്തിൽ അവസരം കൊടുക്കരുത്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 💕

നിങ്ങൾ വിട്ടുപോയത്