കൊച്ചി: കരിയര്‍ പടുതുയര്‍ത്താന്‍ ഭ്രൂണഹത്യ നടത്തുന്ന പ്രമേയവുമായി പുറത്തിറങ്ങിയ മലയാള ചലച്ചിത്രം സാറാസിനെതിരെ പ്രതിഷേധം കനക്കുന്നു. സിനിമയ്ക്കെതിരെ ക്രിസ്ത്യന്‍ പ്രോലൈഫ് സംഘടനകള്‍ക്ക് പുറമേ ജാതിമതഭേദമന്യേ നിരവധി പ്രേക്ഷകരാണ് രംഗത്തെത്തി കൊണ്ടിരിക്കുന്നത്. ‘പഞ്ചസാരയില്‍ പൊതിഞ്ഞ വിഷം’ എന്നാണ് നിരവധി പേർ സിനിമയ്ക്ക് നൽകിയ വിശേഷണം. സ്വന്തം കരിയറിന് വേണ്ടി കുഞ്ഞിനെ ഉദരത്തിൽ വച്ചു തന്നെ കൊല്ലുന്ന നായികയെ മഹത്വവത്ക്കരിക്കുന്നത് വഴി പെണ്‍കുട്ടികളുടെ ഇടയില്‍ വലിയ തെറ്റിദ്ധാരണ പടര്‍ത്താന്‍ സാറാസ് പോലുള്ള സിനിമകള്‍ കാരണമാകുമെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. ‘സാറാസ്’ സിനിമ സമൂഹത്തിന് നല്കുന്ന തെറ്റായ സന്ദേശത്തിനെതിരെ പ്രതിഷേധവുമായി യുവതീയുവാക്കള്‍ തന്നെ രംഗത്തെത്തുണ്ടെന്നതും ശ്രദ്ധേയമാണ്.
‘My body My choice’ എന്ന ProChoice Movement ഏറ്റുപിടിക്കുന്നവർ കുഞ്ഞിന്റെ ചോയിസ് എന്തായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോയെന്നും കുഞ്ഞിന്റെ കാര്യത്തിൽ അച്ഛനും അമ്മക്കും ഒരേ പോലെ അവകാശമുണ്ടെന്നും നിരവധി പേര്‍ നവമാധ്യമങ്ങളില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം ഗർഭിണിയായ ആന പടക്കം വയറ്റില്‍ ചെന്ന്‍ കൊല്ലപ്പെട്ടപ്പോള്‍ അതിനെ വലിയ രൂക്ഷമായ രീതിയില്‍ അപലപിച്ച സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് എന്തുക്കൊണ്ട് മനുഷ്യ നരഹത്യയെ ഉയര്‍ത്തിക്കാട്ടുന്നുവെന്ന ചോദ്യവുമായി നിരവധി പേര്‍ രംഗത്തെത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്
സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പേരില്‍, ഉദരത്തില്‍ രൂപം കൊണ്ട കുഞ്ഞിനെ ക്രൂരമായി കൊല്ലുവാന്‍ പ്രചോദനം നല്‍കുന്ന സിനിമകള്‍ നിരുത്സാഹപ്പെടുത്തണമെന്ന് കെസിബിസി പ്രൊലൈഫ് സംസ്ഥാന സമിതി പ്രെസിഡെൻഡ് സാബു ജോസ് പറഞ്ഞു. ഉദരത്തിൽ വളരുന്ന കുഞ്ഞ് അമ്മയുടെ ശരീരത്തിന്റെ ഭാഗമല്ല, അത് മറ്റൊരു മനുഷ്യ വ്യക്തിയാണ്. കുഞ്ഞുങ്ങൾ ശല്യവും ഭാരവും എന്നൊക്കെയുള്ള വികലവും വികൃതവുമായ കാഴ്ചപ്പാടുകൾ, കുടുംബജീവിത സങ്കൽപ്പങ്ങൾക്ക് വിരുദ്ധമാണെന്നും സിനിമ തെറ്റായ സന്ദേശമാണ് പകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്തു നോക്കുമ്പോള്‍ ഭ്രൂണഹത്യകളുടെ എണ്ണം വളരെ കൂടുതലായ ഇന്ത്യയില്‍ ഇനിയും ആ എണ്ണം കൂട്ടാന്‍ വേണ്ടി മാത്രമേ ഇത്തരം ഉള്ള സിനിമകള്‍ സഹായിക്കൂകയുള്ളുവെന്നും സാബു ജോസ് പറയുന്നു.
ഗര്‍ഭം ധരിക്കുന്നതും കഷട്ടപ്പെട്ട് കുഞ്ഞുങ്ങളെ വളര്‍ത്തുന്നതും ദുരന്തമാണെന്ന് അവതരിപ്പിക്കുന്ന സാറാസ് എന്ന സിനിമ ജീവന്റെ സുവിശേഷത്തിനെതിരാണെന്ന് തലശ്ശേരി അതിരൂപത ഫാമിലി അപ്പോതോലേറ്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ഇട്ടിയപ്പാറ പ്രതികരിച്ചു. ഗര്‍ഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്ന തരത്തിലുള്ള സിനിമകള്‍ ഭരണഘടന അനസൃതമായിട്ടുളള പ്രമേയമല്ലെന്ന് തൃശ്ശൂര്‍ കുഴിക്കാട്ടുശ്ശേരി മറിയം ത്രേസ്യ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റൊ പറഞ്ഞു. സിനിമ പങ്കുവെയ്ക്കുന്ന തെറ്റായ സന്ദേശത്തിനെതിരെ കേരള കത്തോലിക്ക യുവജന പ്രസ്ഥാനമായ കെസിവൈഎമ്മും രംഗത്തെത്തിയിട്ടുണ്ട്. ഗര്‍ഭഛിദ്രമെന്ന മാരക തിന്മയെ മഹത്വവത്ക്കരിക്കുന്ന സിനിമ പരത്തുന്ന തെറ്റായ ചിന്തകള്‍ക്ക് എതിരെ കഴിഞ്ഞ ദിവസം ക്ലബ് ഹൌസ് / സൂം അടക്കമുള്ള മാധ്യമങ്ങളിലും ചര്‍ച്ചകള്‍ നടന്നിരിന്നു.
കടപ്പാട്