സംസ്ഥാനത്തെ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. ഏഴു ദിവസങ്ങൾ കൊണ്ടാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രത്യേക കോവിഡ് വാർഡ് തയ്യാറാക്കിയത്.

5 വെന്റിലേറ്ററുകളും, 12 ഐസിയു ബെഡുകളും, 31 ഓക്സിജൻ പൈപ് ലൈൻ സപ്പോർട്ട് ബെഡുകളുമാണ് അതിവേഗം സജ്ജീകരിച്ചത്. രോഗികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ മ്യൂസിക് സിസ്റ്റം കൂടി തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ ആശുപത്രിയ്ക്ക് അനുവദിച്ച 60 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത് .

പദ്ധതി വിജയകരമായി നടപ്പിലാക്കാൻ നേതൃത്വം നൽകിയ കണ്ണൂർ ജില്ലാ പഞ്ചായത്തിനേയും ആശുപത്രി അധികൃതരേയും അഭിനന്ദിക്കുന്നു.

നിങ്ങൾ വിട്ടുപോയത്