➖
➖

ഒന്ന്: അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ (മാതാവിലൂടെ ) അഭിഷേകം

പരിശുദ്ധാത്മാവിൻ്റെ നിത്യമായ അഭിഷേകം അമ്മയുടെ ഉദരത്തിൽ വച്ച് തന്നെ യോഹന്നാനു കിട്ടി. അതും പരി. അമ്മയിൽ നിന്ന് നേരിട്ടു തന്നെ! (ലൂക്കാ 1:41)

അതായത്, ജീവിതകാലം മുഴുവൻ ആത്മപ്രചോദിതമായിട്ടു മാത്രം സംസാരിക്കാനുള്ള വലിയ കൃപ ഉദരം മുതലേ ലഭിച്ച അനുഗ്രഹീതൻ !

രണ്ട്: ഈശോയിൽ

നിന്ന് രണ്ടു ബഹുമതികൾ

“സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ സ്‌നാപകയോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല. എങ്കിലും സ്വര്‍ഗരാജ്യത്തിലെ ഏറ്റവും ചെറിയവന്‍ അവനെക്കാള്‍ വലിയവനാണ് (മത്താ. 11: 11 )

“പ്രവാചകരിലും വലിയവൻ ” (ലൂക്കാ 7: 26)

മൂന്ന്: വ്യക്തികളെ വിലയിരുത്തുന്ന മാനദണ്ഡo: ഒരു വിഗ്രഹഭഞ്ജനം

ഭക്ഷണവും, വസ്ത്രവും, പാർപ്പിട മാഹാത്മ്യവും നോക്കിയല്ല വ്യക്തികൾക്ക് വിലയിടേണ്ടത്

ദരിദ്രൻ്റെ ഭക്ഷണം: വെട്ടു കിളി, കാട്ടു തേൻ

താപസൻ്റെ വസ്ത്രം:

ഒരിക്കലം സ്വസ്ഥത തരാത്ത ഒട്ടക രോമവസ്ത്രം, തുകൽ ബെൽറ്റ്

ഭവനരഹിതൻ: മരുഭൂമിവാസി

പക്ഷേ ദൈവം അവനെ ഉയർത്തി: (മത്താ 3: 5 )ജെറൂസലേമിലും യൂദയാ മുഴുവനിലുമുള്ള ജനം അവനിൽ നിന്ന് അനുതാപത്തിൻ്റെ സ്നാനം സ്വീകരിച്ചു

നാല്) ദൈവം പറഞ്ഞത് മാത്രം വിളിച്ചു പറഞ്ഞു

ജനത്തെ സുഖിപ്പിക്കാൻ സംസാരിച്ചാല്ല

രാജാവിനെ പോലും സുഖിപ്പിച്ചില്ല

ഗാലറിക്കു വേണ്ടി കളിച്ചില്ല

(2 തിമോ 4: 3 -4, 1 തെസ 2:4, ഗലാ 1:10 J

അഞ്ച്) പങ്കുവെക്കലിൻ്റെയും സത്യസന്ധതയുടെയും ദൈവശാസ്ത്രം

ജനക്കൂട്ടത്തോടും, ചുങ്കക്കാരോടും പടയാളികളോടും പറഞ്ഞത് വായിച്ചാലും (ലൂക്കാ 3:10 – 11 )

ആറ്) തൻ്റെദൗത്യം തിരിച്ചറിഞ്ഞ് പുറകിൽ നിൽക്കുന്നു .

ഇടിച്ചുകയറി പിടിച്ചുനിൽക്കുക എന്നതാണ് ഇന്നിൻ്റെ പ്രായോഗിക ശാസ്ത്രം. എന്നാൽ ഈ മനുഷ്യൻ പുറകിൽ നിന്ന് ഈശോയെ ഉയർത്തി നിർത്തി ( യോഹന്നാൻ 1: 21, 30, 3:28-30,

ഒരു തർക്കത്തിൽ അദ്ദേഹം നിൽക്കുന്ന സ്റ്റാൻഡ് പ്രധാനപ്പെട്ടതാണ് (യോഹ 3:25-30)

ഏഴ്: നിലപാടിനു വേണ്ടി ജീവൻ അർപ്പിക്കുന്ന വ്യക്തിത്വം

തലപോയാലും നിലപാടിൽ ഉറച്ചു നിൽക്കുകയാണ് യോഹന്നാൻ

(മർക്കോ 6:17 -29)

– സൈ

FrSimon Varghese Cmi 

നിങ്ങൾ വിട്ടുപോയത്