കൊച്ചി -കാക്കനാട് . “For a Synodal Church: Communion, participation, mission” എന്ന സന്ദേശവുമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ വിളിച്ചുചേർത്ത പതിനാറാമത് ആഗോള സഭാ സിനഡിൽ പങ്കെടുക്കാനായി സീറോമലബാർ സഭാ പ്രതിനിധികൾ യാത്ര തിരിച്ചു.
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവും ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തു പിതാവും ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പിതാവുമാണ് സീറോമലബാർസഭയെ പ്രതിനിധീകരിച്ച് സിനഡിൽ പങ്കെടുക്കുന്നത്.
2021 ഒക്ടോബർ 10-ാംതിയതി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബ്ബാനമധ്യേയാണ് ഫ്രാൻസിസ് മാർപാപ്പ സിനഡുസമ്മേളനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
2023 ഒക്ടോബർ 4 മുതൽ 29 വരെ വത്തിക്കാനിൽ നടക്കുന്ന ആദ്യ സമ്മേളനത്തിൽ വോട്ടവകാശമുള്ള 363 അംഗങ്ങളാണ് പങ്കെടുക്കുന്നത്.
2024 ഒക്ടോബറിലെ രണ്ടാം സമ്മേളനത്തോടുകൂടിയാണ് മൂന്ന് വർഷങ്ങൾ നീണ്ടുനിൽക്കുന്ന ആഗോള സഭാ സിനഡ് സമാപിക്കുക.