കൊച്ചി.ആലുവയിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവം കേരളത്തിലെ മുഴുവൻ കുടുംബങ്ങളെയും കടുത്ത ദുഃഖത്തിലും ആശങ്കയിലുമാക്കിയിരിക്കുന്നുവെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

ഇതര സംസ്ഥാനതൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, ലഹരിയുടെ അടിമകൾ സ്ഥിരമായി കുടിച്ചേരുന്ന സാമൂഹ്യവിരുദ്ധ കേന്ദ്രങ്ങൾ എന്നിവയെല്ലാം പോലീസിന്റെയും സർക്കാരിന്റെയും വിവിധ വകുപ്പുകളുടെ നിരീക്ഷണത്തിൽ വരേണ്ടതും, ഉചിതമായ നടപടികൾ എടുക്കേണ്ടതുമാണ്.

കൊച്ചുകുഞ്ഞുമായി മദ്യപിച്ചൊരാൾ നടന്നുപോകുമ്പോൾ ആരും സംശയിക്കാത്തത് ലഹരിയുടെ സ്വാധീനം സമൂഹത്തിൽ ശക്തമായതുകൊണ്ടാണ്.

അറിയപ്പെടുന്ന സാമൂഹ്യ വിരുദ്ധകേന്ദ്രങ്ങളിൽ സ്ത്രീകളെയും കുട്ടികളെയും കൂട്ടിവന്ന് മദ്യപിക്കുന്നത് പതിവാണെന്ന് ആലുവയിലെ പൊതുജനങ്ങൾ പറയുമ്പോൾ സർക്കാരിന്റെ ജാഗ്രതയുടെ ഗൗരവം വെളിപ്പെടുത്തുന്നു.

നഗരത്തിലും ചേരിപ്രദേശങ്ങളിലും എത്തിച്ചേരുന്നവരുടെ പൂർണവിവരങ്ങൾ യഥാസമയംശേഖരിച്ച് രേഖപ്പെടുത്തുകയും, ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സയും പുണരധിവാസവുംനൽകുകയും വേണമെന്ന് സെക്രട്ടറി സാബു ജോസ് സർക്കാരിനോട് ആവശ്യ പ്പെട്ടു.

പിഞ്ചുപൈതലിന്റെ വേർപാടിൽ പ്രൊ ലൈഫ് പ്രവർത്തകർ ആദരാഞ്ജലികൾ അർപ്പിച്ചുപ്രാർത്ഥിച്ചു

നിങ്ങൾ വിട്ടുപോയത്