വത്തിക്കാൻ;സിനഡാലിറ്റിയെ സംബന്ധിച്ച് വത്തിക്കാനില്‍ വെച്ച് ഒക്ടോബര്‍ ഒന്നു മുതല്‍ 29 വരെ നടക്കുന്ന സിനഡില്‍ മലയാളികളായ ഒരു വൈദികനും, ഒരു മിഷനറി സിസ്റ്ററും, ഒരു അല്മായനും പങ്കെടുക്കും. ഇവര്‍ മൂന്നുപേരും ഇന്ത്യയുടെ പ്രതിനിധികളല്ലാ എന്നതും ശ്രദ്ധേയമാണ്.
ദുബായ് സെന്റ്മേരീസ് കാത്തലിക് ചര്‍ച്ചിന്റെയും, സതേണ്‍ അറേബ്യന്‍ വികാരിയേത്തിന്റെയും അല്മായ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന ചങ്ങനാശ്ശേരി അതിരൂപതാംഗമായ മൂന്ന് മക്കളുടെ പിതാവായമാത്യു തോമസ് പാറക്കാടാണ് വോട്ടവകാശമുള്ള മലയാളി അല്മായ സിനഡംഗം.
ടിവാൻട്രം സ്പിന്നിംഗ് മിൽ ചെയർമാൻ സണ്ണി തോമസ് സഹോദരനാണ്.
അറേബ്യന്‍ ഗള്‍ഫ് മേഖലയിലെ വിശ്വാസികളെ പ്രതിനിധീകരിച്ച് മാത്യു തോമസ് സിഡനില്‍ പങ്കെടുക്കുമ്പോള്‍ മാനന്തവാടി രൂപതാംഗമായ ഫാ. സിജീഷ് പുല്ലാന്‍കുന്നേല്‍ ഓഷ്യാന മേഖലയെ പ്രതിനിധീകരിച്ചും, സിസ്റ്റര്‍. ടാനിയാ ജോര്‍ജ്ജ് എംഎല്‍ഡി സിനഡ് സെക്രെട്ടറിയേറ്റ് അംഗമെന്ന നിലയിലുമാണ് സിനഡില്‍ പങ്കെടുക്കുന്നത്.
സീറോ മലബാര്‍ സഭാ തലവനായ കര്‍ദ്ദിനാള്‍മാര്‍ ജോര്‍ജ്ജ് ആലഞ്ചേരില്‍, സീറോമലങ്കര സഭയുടെ തലവനായ കര്‍ദ്ദിനാള്‍മാര്‍ ബസേലിയോസ് ക്ലീമീസ് മെത്രാപ്പോലിത്താ, ഭാരത കത്തോലിക്കാ മെത്രാന് സമിതിയുടെ തലവനായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ദൈവശാസ്ത്ര പ്രതിനിധിയായി മാര്‍ ജോസഫ് പാംപ്ലാനി, ലത്തീന്‍ സഭയില്‍ നിന്നും ബിഷപ് അലക്സ് വടക്കുംതല എന്നിവരാണ്കേരളത്തില് നിന്നും സിനഡില്‍ പങ്കെടുക്കുന്ന ബിഷപുമാര്‍.
2023 ഒക്ടോബര്‍ ഒന്നിന് ത്രിദിന ധ്യാനത്തോടെയാണ് പതിനാറാമത് ആഗോള സാധാരണ സിനഡ് ആരംഭിക്കുന്നത്. സിനഡില്‍ പങ്കെടുക്കാനായി 378 അംഗങ്ങളാണ് വത്തിക്കാന്‍ പ്രസിദ്ധീകരിക്കുന്ന പട്ടികയിലുള്ളത്.
2023 ഒക്ടോബർ 1ന് ത്രിദിന ധ്യാനത്തോടെയാണ് പതിനാറാമത് ആഗോള സാധാരണ സിനഡ് ആരംഭിക്കുക. സിനഡിൽ പങ്കെടുക്കാനായി 378 അംഗങ്ങളാണ് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പട്ടികയില്‍ ഇപ്പോഴുള്ളത്. ഇതിൽ ഇനിയും കൂട്ടി ചേർക്കലുകൾ ഉണ്ടാകും എന്ന് സിനഡ് സെക്രട്ടറിയേറ്റ് തലവന്‍ കര്‍ദിനാള്‍ മാരിയോ ഗ്രേക്ക് പറഞ്ഞിട്ടുണ്ട്.
ഈ 378 പേരിൽ പൗരസ്ത്യ കത്തോലിക്കാ സഭ പ്രതിനിധികളായി 20 പേരും, വിവിധ എപ്പിസ്കോപ്പൽ കോൺഫറൻസുകളിൽ നിന്ന് 168 പേരും, മറ്റ് പ്രതിനിധികളായി 92 പേരും, 8 പ്രത്യേക അതിഥികളും, 57 ദൈവശാസ്ത്ര വിദഗ്ധരും ചര്‍ച്ചാസംവിധാന സഹായികളും ഉണ്ട്.
സിനസിൽ പങ്കെടുകുന്ന 85 സ്ത്രീകളിൽ 56 പേർക്ക് വോട്ടവകാശമുണ്ട്.