To My Friends, Ex-Friends & Future Friends
താഴെ പറയുന്ന കാര്യങ്ങൾ അഹങ്കാരം കൊണ്ട് പറയുന്നതാണെന്ന് കരുതരുത്, മുന്നേ പറയണമെന്ന് വിചാരിച്ചിരുന്നതാണ്, സമകാലീന സംഭവങ്ങളുടെ വെളിച്ചത്തിൽ പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നതിനാൽ പറയുന്നു എന്ന് മാത്രം..
എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള ആളുകളിൽ പത്തോ പതിനഞ്ചോ ശതമാനം ആളുകളെ മാത്രമേ എനിക്ക് പരിചയം ഉള്ളൂ.. ബാക്കി എല്ലാം എനിക്ക് പരിചയം ഇല്ലാത്ത ആളുകൾ ആണ്..
ഏതെങ്കിലും പോസ്റ്റുകൾ ആളുകൾ ഷെയർ ചെയ്തത് കണ്ട് അതിനോട് യോജിക്കാൻ പറ്റുന്ന ചിലർ ഫ്രണ്ട് റിക്വസ്റ്റ് അയക്കാറുണ്ട്.. Mutual friends നോക്കിയും അവരുടെ പ്രൊഫൈലിലെ പോസ്റ്റുകൾ നോക്കിയുമൊക്കെയാണ് ഞാൻ സാധാരണ ആഡ് ചെയ്യാറ്..
ഈ ആഡ് ചെയ്ത ആളുകൾ പിന്നീട് ഇടുന്ന പോസ്റ്റുകളോ അല്ലെങ്കിൽ അവർ എവിടെയെങ്കിലും ഇടുന്ന കമെന്റുകളോ എന്റെ ആശയത്തിനോടോ എന്റെ ശെരികളോടോ ചേർന്നു നിൽക്കാത്തവ ആണെന്ന് കണ്ടാൽ ഞാൻ അവരെ അപ്പൊ തന്നെ unfriend ചെയ്യും..
കാരണം നാളെ ഞാൻ അവർക്ക് ഇഷ്ടപ്പെടാത്ത എന്തെങ്കിലും എഴുതുമ്പോ അതിന്റെ പേരിൽ ഒരു പരിചയവും ഇല്ലാത്ത ഒരാളുമായി മുഷിയാൻ താല്പര്യം ഇല്ലാത്തതു കൊണ്ടാണത്.. കമെന്റ് ബോക്സിൽ ആണെങ്കിൽ പോലും ഒരിക്കൽ തമ്മിൽ മുഷിയാൻ ഇടവന്നാൽ പിന്നെ നിങ്ങൾക്ക് എന്നെ പഴയപോലെ കാണാൻ സാധിക്കില്ല, അപ്പൊ ഫ്രണ്ട് ലിസ്റ്റിൽ തുടരുന്നതിൽ അർത്ഥം ഇല്ലല്ലോ.. ഞാൻ തുടക്കം മുതലേ അങ്ങനെ ആണ് ചെയ്തു പോരുന്നത്.. അതുകൊണ്ടാണ് എന്റെ ഫ്രണ്ട് ലിസ്റ്റ് ഇപ്പോഴും 900 നടുത്തു തന്നെ നിൽക്കുന്നത്..
അപ്പൊ ഞാൻ പറഞ്ഞ് വരുന്നത്, ഈ ഫേസ്ബുക്കിലെ ഒരു പരിചയവും ഇല്ലാത്ത ആളുകളുമായി മുഷിയാനോ അതുവഴി ഒരു തലവേദനയും വലിച്ചു വെക്കാനോ ഒട്ടും ആഗ്രഹിക്കാത്ത ഒരാൾ ആണ് ഞാൻ..
നിങ്ങൾ എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഒരുപാട് നാളായി ഉള്ള ആളാവട്ടെ, ഇനി എനിക്ക് പരിചയം ഉള്ള ആള് തന്നെ ആവട്ടെ, ആശയങ്ങൾ തമ്മിൽ പൊരുത്തപ്പെട്ടു പോവില്ല എന്ന് കണ്ടാൽ ഞാൻ unfriend ചെയ്യും.. അങ്ങനെ തന്നെ മുന്നോട്ടു പോകാൻ ആണ് എനിക്ക് ആഗ്രഹം..
നിങ്ങൾക്ക് ഇഷ്ടമുള്ളത് കണ്ടപ്പോൾ ഫ്രണ്ട്സ് ആയെങ്കിൽ ഇഷ്ടമില്ലാത്തത് കാണുമ്പോൾ Unfriend ചെയ്തു പോവാം.. അതിനെ ചോദ്യം ചെയ്തു ഞാൻ നിങ്ങളുടെ inbox ഇലോ മറ്റു പോസ്റ്റുകളിലൊ വരില്ല.. തിരിച്ചും ആ മാന്യത പ്രതീക്ഷിക്കുന്നു..
ഞാനീ പ്രൊഫൈൽ തുടങ്ങിയത് ബയോയിൽ എഴുതിയിരിക്കുന്നത് പോലെ ഉള്ള കാര്യങ്ങൾ ഉള്ളതുപോലെ പറയാൻ വേണ്ടിയാണ്.. അതായത് എനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങൾ എഴുതുവാനും പറയുവാനും വേണ്ടി..
ഏതെങ്കിലും ഒരു പോസ്റ്റ് കണ്ട് പുതിയതായി റിക്വസ്റ്റ് അയക്കാൻ പോകുന്നവർ ദയവായി എന്റെ മുൻകാല പോസ്റ്റുകൾ കൂടി ഒന്നു വായിച്ചു നോക്കുക, ശേഷം മാത്രം req അയക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക..
എന്റെ ശരികൾ നിങ്ങളുടെ ശെരികൾ ആവണം എന്നില്ലല്ലോ..
NB: ഈ ഫേസ്ബുക്ക് ഒക്കെ എത്ര നാൾ ഉണ്ടാവും എന്നാർക്കറിയാം.. So be happy and move on..
Joji Kolenchery
ജോജി കോലഞ്ചേരി