വീടിന് മുകളിൽ നിന്ന് വീണ് പരിക്ക് പറ്റി ക്വാഡ്രാ പ്ലാജിയ എന്ന രോഗാവസ്ഥയെ അതിജീവിച്ചാണ് മലപ്പുറം സ്വദേശിയായ ഷെറിൻ ഷഹാന അഭിമാനകരമായ ഈ നേട്ടം കൈവരിച്ചത്. അപകടത്തെ തുടർന്ന് വീൽ ചെയറിൽ ആയ ഷെറിൻ വീണ്ടുമൊരു അപകടത്തെ അതിജീവിച്ചാണ് ഈ വിജയം അടയാളപ്പെടുത്തിയത്.
ആത്മവിശ്വാസവും കഠിന പ്രയത്നവും കൈമുതലാക്കി ജീവിതത്തോട് പോരാടാനുറച്ച എല്ലാ മനുഷ്യർക്കും ഷെറിൻൻ്റെ വിജയം പ്രോത്സാഹനം പകരുന്നതാണ്.
ആറാം റാങ്കുമായി ഗഹന നവ്യ ജെയിംസും മുപ്പത്തിയാറാം റാങ്കുമായി ആര്യ വി എം, മുപ്പത്തിയെട്ടാം റാങ്കുമായി അനൂപ് ദാസും ആദ്യ അമ്പതിൽ മലയാളികളുടെ അഭിമാനമായി.
ആദ്യ തവണ പരാജപ്പെട്ടപ്പോഴും തോറ്റു കൊടുക്കാതെ ആത്മവിശ്വാസത്തോടെ പരിശ്രമിച്ച് വിജയിച്ചു നിരവധി പേരും ഇത്തവണ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യയിലാകമാനം അഭിമാനകരമായ നേട്ടം കൈവരിച്ച മുഴുവൻ പേരെയും അഭിനന്ദിക്കുന്നു.
സാമൂഹിക പ്രതിബദ്ധതയോടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നിർവഹിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.
അഭിനന്ദനങ്ങൾ