കോതമംഗലം രൂപതാ വൈദികനായ ഫാ. സിജോ കൊച്ചുമുണ്ടൻമലയിൽ രചിച്ച നാലാമത്തെ പുസ്തകം “നമ്മുടെ മതത്തിന്റെ രഹസ്യം” പ്രകാശനം ചെയ്തു.
മൗണ്ട് സെന്റ് തോമസിൽ വച്ച് നടന്ന യോഗത്തിൽ സീറോ മലബാർ സഭയുടെ തലവനും പിതാവുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ജൂഡിഷ്യൽ ട്രിബൂണൽ പ്രസിഡണ്ട് ഡോ. തോമസ് ആദോപ്പിള്ളിക്ക് ആദ്യ കോപ്പി നൽകി.
കൂരിയ വൈസ് ചാൻസലർ ഡോ. പ്രകാശ് മറ്റത്തിൽ, റവ. ഫാ. മാത്യൂസ് നന്തലത്ത്, റവ. ഫാ. ജോസഫ് പൊന്നേത്ത് എന്നിവർ സന്നിഹിതരായിരുന്നു.
ബൈബിൾ പഠനരംഗത്ത് അതുല്യമായ സംഭാവനകളാണ് സിജോ അച്ചന്റെ കൃതികൾ എന്നും സിജോ അച്ചനെ അകമഴിഞ്ഞ് പ്രോത്‌സാഹിപ്പിക്കുന്ന കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തികണ്ടത്തിൽ പിതാവിനെയും കർദിനാൾ അഭിനന്ദിച്ചു.