കാർഡിയോളോജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ “ ഔട്‍സ്റ്റാന്ഡിങ് അചീവ്മെന്റ് അവാർഡ്” ഹൃദ്രോഗവിദഗ്ധനും എഴുത്തുകാരനുമായ ഡോ ജോർജ് തയ്യിലിന്.

കുമരകത്തും നടന്ന കാർഡിയോളോജിക്കൽ സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തിൽ പ്രസിഡന്റ് പ്രൊഫ. ഡോ. പ്രഭ നിനി ഗുപ്തയിൽനിന്നു ഡോ തയ്യിൽ പുരസ്കാരം ഏറ്റുവാങ്ങി. 2022 – ലെ മികച്ച ഗ്രന്ഥത്തിനുള്ള ഉഗ്മ സാഹിത്യ അവാർഡ് ലഭിച്ച ഡോ തയ്യിൽ എഴുതിയ “ സ്വർണം അഗ്നിയിലെന്നപോലെ- ഒരു ഹൃദ്രോഗവിദഗ്ധന്റെ ജീവിതസഞ്ചാരക്കുറിപ്പുകൾ” എന്ന ആത്മകഥയെ അവലംബിച്ചാണ് കാർഡിയോളോജിക്കൽ സൊസൈറ്റി അദ്ദേഹത്തിന് വിശിഷ്ട യോഗ്യതക്കുള്ള പുരസ്‌കാരം നൽകിയത്.

ഒരു പത്രപ്രവർത്തകനായി ജീവിതം ആരംഭിച്ച പ്രശസ്ത ഹൃദ്രോഗവിദഗ്ധനായ ഡോ. തയ്യിലിന്റെ വിദേശത്തും കേരളത്തിലുമുള്ള അമ്പതു പതിറ്റാണ്ടുകാലത്തെ അനുഭവസാക്ഷ്യങ്ങളാണ് ഈ ഗ്രൻഥം. അദ്ദേഹത്തിന്റെ ഏഴാമത്തെ പുസ്തകമാണ് ഡിസി/കറന്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച “സ്വർണം അഗ്നിയിലെന്നപോലെ “. മ്യൂണിക്ക് യൂണിവേഴ്സിറ്റിയിലെ പഠനകാലത്തു തന്റെ ഉപദേഷ്ടാവും മാർഗദർശിയും ആത്മസുഹൃത്തുമായിരുന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഇതുവരെ ലോകം കേട്ടിട്ടില്ലാത്ത ഒട്ടുവളരെ സവിശേഷതകൾ ഡോ തയ്യിൽ തന്റെ ആത്മകഥക്കുറിപ്പുകൾക്കൊപ്പം അനാവരണം ചെയ്യുന്നു.

ഹൃദ്രോഗം: മുൻകരുതലും ചികിത്സയും, സ്ത്രീകളും ഹൃദ്രോഗവും, ഹാർട്ട്അറ്റാക്ക്: ഭയപ്പെടാതെ ജീവിക്കാം, ഹൃദയാരോഗ്യത്തിന് ഭക്ഷണവും വ്യായാമവും, ഹൃദ്രോഗചികിത്സ: പുതിയ കണ്ടെത്തലുകളിലൂടെ തുടങ്ങി 6 പുസ്തകങ്ങൾ ഡോ തയ്യിൽ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എറണാകുളം ലൂർദ് ആശുപത്രിയിൽ ഹൃദ്രോഗവിഭാഗത്തിന്റെ സ്ഥാപകതലവനും സീനിയർ കൺസൾട്ടന്റുമാണ്‌ ഡോ ജോർജ് തയ്യിൽ

നിങ്ങൾ വിട്ടുപോയത്