Truly, he knows my way and has tested me like gold that passes through fire.”
(Job 23:10 )
സ്വർണ്ണം ഖനനം ചെയ്തെടുക്കുന്ന സമയത്ത്, ധരിക്കുന്ന പ്രഭയൊന്നും സ്വർണ്ണത്തിന് ഉണ്ടായിരുന്നില്ല. സ്വർണ്ണത്തിന്റെ ആ ആദിമ രൂപത്തെ അയിര് എന്നാണ് വിദഗ്ധർ വിളിക്കുന്നത്. അയിരിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കാൻ സ്വർണ്ണപ്പണിക്കാർ സയനൈഡ് ഉപയോഗിക്കുന്നു. തുടർന്നത് അടുത്ത ഘട്ടത്തിലേക്ക് പോവുന്നു. ഒരു റിഫൈനറിയിൽ വച്ച് അയിരിനെ അഗ്നിശുദ്ധി വരുത്തേണ്ടതുണ്ട്. ഈ രസകരമായ പ്രക്രിയയെയാണ് ശുദ്ധീകരണം എന്ന് പറയുന്നത്. ഈ പ്രക്രിയയിലൂടെ, മാലിന്യങ്ങളിൽ നിന്നും മറ്റ് ലോഹാംശങ്ങളീൽ നിന്നും ശുദ്ധ സ്വർണ്ണം വേർതിരിച്ചെടുക്കപ്പെടുന്നു. അനന്തരഫലമായി ലഭിക്കുന്നത് ഗ്രഹത്തിലെ ഏറ്റവും ശുദ്ധമായ സ്വർണ്ണമായിരിക്കും.
ജീവിതത്തിൽ ദൈവം പരീക്ഷണങ്ങൾ പലപ്പോഴും അനുവദിക്കുകാറുണ്ട്. നാം ക്രിസ്തുവിൽ ശക്തി പ്രാപിച്ച് സ്വർണ്ണം പോലെ ശോഭിക്കാനാണ് ദൈവം നമ്മുടെ ജീവിതത്തിൽ പരീക്ഷണം അനുഭവിക്കുന്നത്. ജോബിന്റെ കാര്യത്തിലും, യേശുവിന്റെ കാര്യത്തിലും മരുഭൂമിയിലെ പരീക്ഷയിൽ എല്ലാം പിശാചിന്റെ പരീക്ഷണം അനുവദിക്കുന്ന ദൈവത്തെ നമുക്ക് കാണാൻ സാധിക്കും. ഇവിടെയും പിശാചിന്റെ പരീക്ഷണങ്ങളെ പ്രലോഭനങ്ങൾ ആക്കി മാറ്റുന്നത് നമ്മിലെ പാപാവസ്ഥകളാണ്. ജോബിനെയും യേശുവിനെയും പോലെ ദൈവകൃപയിൽ നാം പരീക്ഷിക്കപ്പെടുമ്പോൾ അവയിലൂടെ നമ്മുടെ ബലഹീനതകൾ തിരിച്ചറിഞ്ഞ്, ദൈവത്തിൽ കൂടുതൽ ആശ്രയിക്കാൻ നമുക്കാവും
മനുഷ്യരുടെ ജീവിതത്തിൽ പരീക്ഷണങ്ങൾ അനുവദിച്ചു മാറിനിൽക്കുന്ന ദൈവത്തെ അല്ല നാം ദർശിക്കുന്നത്, മറിച്ച് മനുഷ്യൻറെ കുറവുകളിൽ ഒപ്പം നിന്ന് മനുഷ്യനെ സഹായിക്കാൻ ഓടിയെത്തുന്ന ദൈവത്തെയാണ് നാം കാണുന്നത്. ദൈവം നമ്മുടെ ജീവിതത്തിൽ പരീക്ഷണങ്ങൾ അനുവദിക്കുന്നത് നമ്മുടെ നന്മയ്ക്കും, വിശുദ്ധികരണത്തിനും, ആൽമീയ വിജയത്തിനും വേണ്ടിയാണ്. ദൈവം നമ്മെ പരീക്ഷിക്കുമ്പോൾ ജീവിതത്തിന്റെ ഉദ്ദേശ്യം മാറും , പ്രവർത്തികളുടെ ലക്ഷ്യം മാറും, ഹൃദയത്തിന്റെ അവസ്ഥയിൽ മാറ്റം വരും. ജീവിതത്തിൽ പലവിധ പ്രതി സന്ധികളുടെ കൂടെ പോകുമ്പോൾ ദൈവം നമ്മെ സ്വർണ്ണം പോലെ ശുദ്ധീകരിക്കുന്നു. ദൈവത്തിനു ഹിതകരമായ ജീവിതം നയിക്കുവാൻ എല്ലാ അശുദ്ധിയെയും നീക്കി എന്റെ ഹൃദയത്തിൽ വിശുദ്ധി നിറയ്ക്കണമേ എന്നു പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ