I realize that it will be well with those who fear God, who revere his face.”
‭‭(Ecclesiastes‬ ‭8‬:‭12‬)

സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതമായിരിക്കും ഓരോരുത്തരുടെയും സ്വപ്നം. എന്നാല്‍ സമ്മർദവും ആശങ്കളും ഒഴിഞ്ഞ് നേരമില്ലാത്ത അവസ്ഥയിലാണ് പലരും. എല്ലാ തിരക്കുകളും അവസാനിച്ച്, ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കി സന്തോഷിക്കാമെന്നു കരുതിയിൽ ഒരിക്കലും അതിനായെന്നു വരില്ല. ഒരുപാട് പണമോ, സുഖസൗകര്യങ്ങളോ, പ്രശസ്തിയോ ഒന്നുമല്ല സന്തോഷവും സമാധാനവും. കർത്താവിലേയ്ക്ക് പ്രത്യാശയോടെ നോക്കുന്നവന് ലദിക്കുന്നതാണ് സന്തോഷവും സമാധാനവും. ജീവിതത്തിൽ ഒരു നല്ല ഭാവിയും പ്രത്യാശയും തരാനാണ്‌ ദൈവം ആഗ്രഹിക്കുന്നത്‌ എന്ന്‌ തിരുവചനം പറയുന്നു. ശരിക്കും പറഞ്ഞാൽ ദൈവം നമുക്ക്‌ വചനം തന്നിരികുന്നതി ന്റെ ഒരു കാരണം ജീവിതത്തിൽ പ്രത്യാശ ഉണ്ടാകാൻ വേണ്ടി ആണ്

തിന്മയുടെ ദിനത്തിലും നന്മയുടെ ദിനത്തിലും കർത്താവ് ആയിരിക്കണം നമ്മുടെ ആശ്രയം. ക്രിസ്തീയ ജീവിതത്തിൽ അനുഗ്രഹത്തിന്റെ വാതിലുകൾ തുറക്കുന്നതിനുള്ള വഴിയാണ് ദൈവത്തിലുള്ള പ്രത്യാശാനിർഭരമായ വിശ്വാസത്തിൽ ആഴപ്പെടുക എന്നത്. ക്രിസ്തീയ പ്രത്യാശയുടെ അടിസ്ഥാനം ദൈവവചനങ്ങൾ നിറവേറുമെന്നുള്ള ഉറപ്പും ബോധ്യവുമാണ്.സ്വന്തം കഴിവുകളെക്കാളും, കരബലത്തേക്കാളും, ബുദ്ധിശക്തിയേക്കാളും, ഉറച്ച ബോധ്യങ്ങളോടെയും, ആത്മാർത്ഥമായ ഹൃദയത്തോടെയും, ദൈവത്തിന്റെ അതിരുകളില്ലാത്ത സ്നേഹവാത്സല്യത്തിൽ അഭയം തേടുക എന്നുള്ളതാണ്.

നമ്മുടെ ജീവിതത്തിൽ യേശുവുള്ളപ്പോൾ നമുക്ക് പ്രത്യാശയുണ്ട്. രോഗികളും വേദന അനുഭവിക്കുന്നവരുമായ ജനങ്ങൾ യേശുവിന്റെ അടുക്കൽ വന്നപ്പോൾ അവൻ അവരെ സൗഖ്യമാക്കിയതായി നാം വചനത്തിൽ വായിക്കുന്നു. അതെ, യേശുവാണ് നമ്മുടെ പ്രശ്നങ്ങളുടെ ഉത്തരം. അതുകൊണ്ടാണ്, “അവനാണ് നമ്മുടെ ജീവിതത്തിന്റെ പ്രത്യാശ’ എന്ന് നാം പറയുന്നത്. നാം ഒരിക്കലും നിസ്സഹായരോ പ്രതീക്ഷയില്ലാത്തവരോ ആയിരിക്കേണ്ടതില്ല. കാരണം, ദൈവഭക്തി ഉള്ളവനു പ്രശ്നങ്ങൾക്കുള്ള പോംവഴി യേശുവിൽ ഉണ്ട്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

നിങ്ങൾ വിട്ടുപോയത്