കൊച്ചി : മനുഷ്യജീവന്റെമൂല്യത്തെക്കുറിച്ചുള്ള പഠന പരിശീലനങ്ങൾ ക്കായി കെ.സി.ബി. സി. പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രോലൈഫ് നേതൃത്വ പരിശീലന പഠനശിബിരം “ഹുമാനെ വിത്തെ -2023 “നാളെ പാലാരിവട്ടം പി.ഒ.സി.യിൽ .

ആഗസ്റ്റ് മാസം ആറാം തീയതി ഞായറാഴ്ച രാവിലെ 9.30 ന് സീറോ മലബാർ കൂരിയ ബിഷപ്പ് അഭിവന്ദ്യ മാർസെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഉദ്ഘാടനം നിർവഹിക്കും.

കെ.സി.ബി.സി. ഫാമിലി കമ്മീഷന്റെയും പ്രോ ലൈഫ് സമിതിയുടെയും ചെയർമാൻ മോസ്റ്റ് റവ: ഡോ.പോൾ ആൻറണി മുല്ലശ്ശേരി ദിവ്യബലി അർപ്പിക്കും.
സംസ്ഥാന പ്രസിഡൻറ് ജോൺസൺ ചൂ രേപ്പറമ്പിൽഅധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഡയറക്ടർ റവ:ഡോ. ക്ലീറ്റസ് കതിർപ്പറമ്പിൽ,ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ,അനിമേറ്റര് സാബു ജോസ് ,സിസ്റ്റർ മേരി ജോർജ് ,വൈസ് പ്രസിഡൻറ് മോൻസി ജോർജ് എന്നിവർ സംസാരിക്കും.
തുടർന്ന് നടക്കുന്ന വിവിധ പഠന പരിശീലന ക്ലാസുകളിൽ മേജർ സെമിനാരി റെക്ടറും തിയോളജിയനുമായ റവ: ഡോ.സ്കറിയ കന്യാകോണിൽ ,ഗൈനക്കോളജിസ്റ്റ് ഡോ.ഫിന്റൊ ഫ്രാൻസിസ് ,സാമ്പത്തിക ശാസ്ത്ര വിദഗ്ധൻ ഡോ.കെ. എം. ഫ്രാൻസിസ് ,ഡോ. ഫെലിക്സ് ജെയിംസ്, ഡോ.ഫ്രാൻസീസ് ജെ ആരാടൻ,ജെസ്ലിൻ ജോ,സാബു ജോസ് ,ജോർജ് എഫ് സേവ്യാർ,യുഗേഷ് പുളിക്കൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തും .

കേരളത്തിലെ മുഴുവൻ കത്തോലിക്കാ രൂപതകളിൽ നിന്നുള്ള പ്രതിനിധികളും വൈദികരും സന്യസ്തരും പ്രോലൈഫ് പ്രവർത്തനങ്ങളിൽ ആഭിമുഖ്യമുള്ള വരും പങ്കെടുക്കുന്ന പഠനശിബിരത്തൽ വിവിധവിഷയങ്ങളിൽ പ്രബന്ധാവതരണങ്ങളും സംവാദങ്ങളും പൊതു ചർച്ചകളും ഉണ്ടായിരിക്കും.
പ്രോഗ്രാമിന്റെ വിജയത്തിനായി കെ.സി.ബി.സി. പ്രോലൈഫ് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടൻ ജനറൽ കോഡിനേറ്റർ ആയും ആനിമേറ്റർ സാബു ജോസ് ജനറൽകൺവീനറായും വിവിധ കമ്മിറ്റികളിലായി ട്രഷറർ ടോമി പ്ലാത്തോട്ടം,സെക്രട്ടറിമാരായ നോബർട്ട് കക്കാരിയിൽ,ലിസ തോമസ്, സെമിലി സുനിൽ,ബിജു കോട്ടേപറമ്പിൽ , ഇഗ്നേഷ്യസ് വിക്ടർ എന്നിവർ പ്രവർത്തിക്കുന്നു..

കേരളത്തിലെ കത്തോലിക്കാ രൂപതകളിൽ നിന്നുള്ള പ്രതിനിധികളും സന്യസ്ത പ്രതിനിധികളും വൈദിക വിദ്യാർത്ഥികളും പ്രോലൈഫ് പ്രവർത്തനങ്ങളിൽ ആഭിമുഖ്യമുള്ള വരും പങ്കെടുക്കുന്ന പഠനശിബിരത്തിൽ അഭിവന്ദ്യ പിതാക്കന്മാരുടെയും വൈദിക ശ്രേഷ്ഠരുടെയുംമറ്റു വിശിഷ്ട വ്യക്തികളുടെയും സാന്നിദ്ധ്യമുണ്ടായിരിക്കുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പർ :
9846142576