നോയമ്പ് നോക്കുന്നതിനെ പറ്റി നാഗമ്പടത്തെ സെബാസ്റ്റ്യൻ അച്ഛൻ പറഞ്ഞ കാര്യം ഓർക്കുന്നുനോയമ്പ് കാലത്ത് അച്ഛൻ 20 വൈദികർ താമസിക്കുന്ന ഒരു ആശ്രമത്തിൽ ഉച്ചയുണ് സമയത്ത് എത്തി. അച്ചനെയും അവർ ഉച്ചയൂണിന് ക്ഷണിച്ചു. മുന്ന് പാത്രത്തിൽ മേശപ്പുറത്ത് ഭക്ഷണം ഉണ്ടായിരുന്നു. ഒരു പാത്രത്തിൽ രസം, ഒരു പാത്രത്തിൽ പയർ തോരൻ, ഒരു പാത്രത്തിൽ ചോറ്. സുപ്പീരിയർ അച്ഛൻ വിഷമത്തോടെ പറഞ്ഞു.

അച്ഛാ, നോയമ്പ് കാലമായതു കൊണ്ട് ഞങ്ങൾ റേഷൻ അരിയുടെ ചോറാണ് കഴിക്കുന്നത്. എന്നിട്ട് അവർ പറഞ്ഞു, ഇവിടെ അടുത്ത് ഒരു വിധവയും മകനും താമസിക്കുന്നുണ്ട്. അവർക്ക് ഒരു വീട് ഉണ്ടാക്കി കൊടുക്കുവാനാണ് ഞങ്ങൾ നോയമ്പ് നോക്കുന്നത്. ഇത്രയും സ്വാദോടെ ജീവിതത്തിൽ ഭക്ഷണം കഴിച്ചിട്ട് ഇല്ല എന്ന് സെബാസ്റ്റ്യൻ അച്ഛൻ പറഞ്ഞു. നമുക്കും ഈ നോയമ്പ് കാലത്ത് ഭക്ഷണത്തിലെയും ജീവിതത്തിലെയും ആർഭാടം കുറച്ച് സാധുക്കളെ സഹായിക്കാം. ലൌകിക ജീവിത ആസക്തികൾ ചെറുക്കാൻ നോമ്പ് ആചരണം നമ്മെ സഹായിക്കട്ടെ. ഈ നോമ്പ് കാലത്ത് ക്രിസ്തു നമ്മുടെ ഭവനങ്ങളിൽ വസിക്കട്ടെ?

Ave Maria Vachanabhishekam

നിങ്ങൾ വിട്ടുപോയത്