വത്തിക്കാനിലെ അൽമായർക്കും, കുടുംബങ്ങൾക്കും, ജീവനും വേണ്ടിയുള്ള പൊന്തിഫിക്കൽ ഡികാസ്റ്ററി സഭാപ്രാസ്ഥാനങ്ങളിൽ നേതൃത്വം നൽകുന്ന അത്മായനേതാക്കൾക്ക് സമയബന്ധിതമായ കാലാവധി നിശ്ചയിക്കണം എന്ന് പ്രഖ്യാപിച്ചു.

അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന അത്മായ പ്രസ്ഥാനളിലേയും, സംഘടനകളിലേയും നേതാക്കൾക്ക് നിർബന്ധമായും 2 മുതൽ 5 വർഷത്തെ കാലപരിധിയിൽ മാത്രമായിരിക്കും ചുമതലകൾ നിർവഹിക്കാനാക്കുക എന്ന് വത്തിക്കാൻ വ്യക്തമാക്കി. എന്നാൽ ചില സംഘനകളുടെ സ്ഥാപകർക്ക് അതിൽ ഇളവ് നൽകാനും ഇതിൽ വ്യവസ്തയുണ്ടെന്നും ഈ രേഖയിൽ പറയുന്നു. സെപ്റ്റംബറിൽ നടപ്പിൽ വരുന്ന രേഖ ഫ്രാൻസിസ് പാപ്പായും, ഡികാസ്റ്ററി തലവൻ കർദിനാൾ കെവിൻ ഫാരലും ആണ് ഒപ്പുവച്ചത്. അഞ്ച് വർഷത്തേക്കാൾ കൂടുതൽ ഏതെങ്കിലും സംഘടനാ നിയമാവലികളിൽ കാലാവധി പറയുന്നുണ്ടെങ്കിൽ എത്രയും പെട്ടന്ന് അവ പുനർക്രമീകരണം നടത്തണം എന്നും, അനിശ്ചിത കാലഘട്ടത്തിലേക്ക് ഒരു സംഘടന നേതൃത്വസ്ഥാനവും ആർക്കും വഹിക്കാൻ കഴിയില്ല എന്നും ഈ രേഖ പറയുന്നു.

2019 മുതൽ നേതൃത്വസ്ഥാനത്തുള്ള അധികാര ദുരുപയോഗങ്ങളും, ലൈംഗിക പരാതികളും കൈകാര്യം ചെയ്യാനായി ശ്രമങ്ങൾ ആരംഭിച്ചതാണ് എന്ന് ഡികാസ്റ്ററി അറിയിച്ചു.

കത്തോലിക്ക പ്രസ്ഥാനങ്ങളിലും സന്യാസ സമുഹങ്ങളിലും ഈ രീതി തന്നെയാണ് ഉള്ളതെന്നും അത് പ്രസ്ത്ഥാനങ്ങളും തുടരണമെന്നും ജസ്വട്ട് വൈദികനായ ഹാൻസ് സൊൾനർ കൂട്ടി ചേർത്തു.ഈ പുതിയ നിയമം പ്രയോജന പെടുത്തേണ്ടത് ഏകദേശം 109 ഓളം അന്താരാഷ്ട്ര സംഘടനകളാണ്.

വത്തിക്കാനിലെ സഭാനിയമ വിദഗ്ദ്ധനായ ഫാ. ഉൾറിഹ് റോഥെ പറഞ്ഞത് ഈ നിയമം അന്താരാഷ്ട്ര തലത്തിലെ സംഘടകളെയാണ് ബാധിക്കുന്നത് എങ്കിലും രൂപത തലത്തിലും ദേശീയ തലത്തിലും ഇതിനനുസരിച്ച മാറ്റങ്ങൾ വരുത്തുന്നത് പരിഗണിക്കേണ്ടതാണ് എന്ന് പാപ്പയുടെ മുഖപത്രമായ ഒസർവത്തോരെ റൊമാനയിൽ കുറിച്ചു. ചിലപ്പോഴെല്ലാം വ്യക്തിപ്രാഭവവും, അധികാര കേന്ദ്രീകരണങ്ങളും, ഗ്രൂപ്പുകളുടെ സിംഹഭൂരിപക്ഷവും നേതൃത്വനിരയെ തെറ്റായ വഴിയിലേക്ക് നയിക്കാം എന്നും പറഞ്ഞു.

റോമിൽ നിന്ന് ഫാ ജിയോ തരകൻ

നിങ്ങൾ വിട്ടുപോയത്