കത്തോലിക്കരുടെ ബൈബിളിൽ, പഴയ നിയമത്തിൽ 46 പുസ്തകങ്ങളും പുതിയ നിയമത്തിൽ 27 പുസ്തകങ്ങളും, മൊത്തം 73 പുസ്തകങ്ങൾ. പഴയ നിയമത്തിൽ 1068 അധ്യായങ്ങളും പുതിയ നിയനത്തിൽ 260 അധ്യായങ്ങളും, മൊത്തം അധ്യായങ്ങൾ 1328.

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്‌​കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ര്‍​ക്ക​ദി​യാ​ക്കോ​ന്‍ തീർത്ഥാടന ഇടവക >2023<നവീകരണ വർഷത്തോടനുബന്ധിച്ച് മംഗളവാർത്ത തിരുനാൾ ദിനമായ ഇന്ന് (മാർച്ച് 25 ശനി) രാത്രി 9.00 മണിക്ക് ഇടവകയിലെ കുടുംബങ്ങൾ കേന്ദ്രീകരിച്ച് ഒരു കുടുംബത്തിന് ഒരു അധ്യായം ക്രമത്തിൽ സമ്പൂർണ്ണ ബൈബിൾ പാരായണം നടത്തപ്പെടുന്നു. ഇടവകയിലെ 28 വാർഡുകളിൽപെട്ട 81 യൂണിറ്റുകളിലായി, ഓരോ കുടുംബത്തിനും പ്രത്യേകം അധ്യായം നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. നിശ്ചയിക്കപ്പെട്ടിരിക്കുന്ന ബൈബിൾ അധ്യായം, നിശ്ചയിക്കപ്പെട്ടിരിക്കുന്ന കുടുബം വായിക്കുവാനായിട്ടാണ് ക്രമപ്പെടുത്തിയിരിക്കുന്നത്.ലിസ്റ്റിൽ പെടാത്ത മറ്റു കുടുംബങ്ങളും ഈ സമയത്ത് ബൈബിൾ പാരായണം നടത്തിക്കൊണ്ട് ഈ യഗ്നത്തിൽ പങ്കാളികളാകാൻ നിർദ്ദേശം ഉണ്ട്.

നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ഭവനങ്ങളിൽ വായിക്കുന്ന ബൈബിൾ ഭാഗം, ഇടവക ദേവാലയത്തിൽ നിന്ന് ഭാരവാഹികൾ വഴി നൽകുന്ന പേപ്പറിൽ, അതാത് കുടുംബാംഗങ്ങൾ തന്നെ എഴുതി ഭാരവാഹികളെ ഏൽപ്പിക്കണം. അത് സമ്പൂർണ്ണ ബൈബിൾ കയ്യെഴുത്ത് പ്രതിയായി പ്രസിദ്ധീകരിക്കും.

Augustine Thekkumkattil Pala

നിങ്ങൾ വിട്ടുപോയത്