ഫ്രാന്‍സിസ് മാര്‍പാപ്പ കേരളത്തിലും പര്യടനം നടത്തുമെന്നാണു വ്യക്തമായ സൂചന.

മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനായി കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരും വിശ്വാസി സമൂഹവും വര്‍ഷങ്ങളായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അര കോടിയിലേറെ വിശ്വാസികളുള്ള സീറോ മലബാര്‍ സഭയുടെയും സീറോ മലങ്കര സഭയുടെയും ആസ്ഥാനം കേരളത്തിലാണ്. ലത്തീന്‍ കത്തോലിക്കാ വിഭാഗവും സംസ്ഥാനത്തു പ്രബലമാണ്.

വിശുദ്ധ സിസ്റ്റര്‍ അല്‍ഫോന്‍സ മുതല്‍ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, എവുപ്രാസിയാമ്മ, മറിയം ത്രേസ്യ എന്നീ പുണ്യാത്മക്കളുടെയെല്ലാം നാടാണു കേരളം.

പാലായുടെ സ്വന്തം വിശുദ്ധ അല്‍ഫോന്‍സാമ്മയും വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചനും ധന്യന്‍ മാത്യു കദളിക്കാട്ടില്‍ അച്ചനും അടക്കമുള്ളവര്‍ ആഗോള കത്തോലിക്കാ സഭയ്ക്കുള്ള പാലായുടെ സമ്മാനമാകും.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാലാ, ഭരണങ്ങാനം സന്ദര്‍ശനത്തിനായി വിശ്വാസി സമൂഹം പ്രാര്‍ഥനയോടെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നതു സ്വാഭാവികം.

ആഗോള കത്തോലിക്കാ സഭയ്ക്ക് വൈദികരും കന്യാസ്ത്രീമാരും അടക്കം ഏറ്റവുമധികം സമര്‍പ്പിതരെ സമ്മാനിക്കുന്ന പാലാ രൂപതയ്ക്കും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിനും മാര്‍പാപ്പയെ പാലായുടെ പുണ്യഭൂമിയില്‍ വരവേല്‍ക്കുന്ന പുതുചരിത്രത്തിനായും പ്രത്യാശയോടെയാണു വിശ്വാസികള്‍ കാത്തിരിക്കുന്നത്.

ജോർജ് കള്ളിവയൽ

നിങ്ങൾ വിട്ടുപോയത്