“പുരുഷന്മാർക്കുള്ള ഒരു നല്ല സന്ദേശം”



ജോലി ചെയ്യുന്ന സ്ത്രീയെ വിവാഹം കഴിക്കാൻ തിരഞ്ഞെടുക്കുമ്പോൾ, അവൾക്ക് പൂർണ്ണമായി വീട് കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് നിങ്ങൾ അറിയുകയും, സമ്മതിക്കുകയും ചെയ്യണം, കാരണം ജോലിയും വീട്ടുജോലിയും ഒന്നിച്ചു ചിലപ്പോൾ അവൾ തളർന്നു പോകാം…


നിങ്ങളെ പരിപാലിക്കാനും നിങ്ങളുടെ വീട്ടുകാര്യങ്ങൾ പൂർണ്ണമായി നിയന്ത്രിക്കാനും കഴിയുന്ന ഒരു സ്ത്രിയെ നിങ്ങൾ വിവാഹത്തിനായി തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, അവൾക്ക് പണം സമ്പാദിക്കാൻ സാധിക്കില്ലെന്ന് നിങ്ങൾ അറിയണം സമ്മതിക്കണം കാരണം മുഴുവൻ സമയവും നിങ്ങളെയും മാതാപിതാക്കളെയും മക്കളെയും നന്നായി പരിപാലിക്കാൻ പോയാൽ ചിലപ്പോൾ ജോലിക്ക് പോകാൻ സമയം കിട്ടില്ല…


നിങ്ങൾ അനുസരണയുള്ള ഒരു സ്ത്രീയെ ഭാര്യയായി തിരഞ്ഞെടുക്കുകയാണെങ്കിൽ, അവൾ നിങ്ങളെ ആശ്രയിക്കുന്നുണ്ടെന്ന് നിങ്ങൾ അറിയുകയും അംഗീകരിക്കുകയും, അവളുടെ ജീവിതത്തിന്റെ സുരക്ഷിതത്വം നിങ്ങൾ ഉറപ്പാക്കുകയും ചെയ്യണം…


നിങ്ങളുടെ വിവാഹ ജീവിതം ശക്തയായ ഒരു സ്ത്രീയോടൊപ്പമാകാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, അവൾക്ക് അല്പം കഠിന ഹൃദയം ഉണ്ടാകുമെന്നും അവൾക്ക് സ്വന്തം അഭിപ്രായമുണ്ടാകുമെന്നും നിങ്ങൾ അംഗീകരിക്കണം….


നിങ്ങൾ സുന്ദരിയായ ഒരു സ്ത്രീയെ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങൾ വലിയ ചെലവുകൾ സ്വീകരിക്കേണ്ടിവരും വിലയേറിയ പലതും നിങ്ങൾ വാങ്ങേണ്ടി വരും.

ജീവിതത്തിൽ
വിജയിച്ച ഒരു സ്ത്രീയോടൊപ്പം ആയിരിക്കാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, അവൾക്ക് വിത്യസ്ത സ്വഭാവമുണ്ടെന്നും അവൾക് അവളുടെ സ്വന്തം ലക്ഷ്യങ്ങളും അഭിലാഷങ്ങളും ഉണ്ടെന്നും നിങ്ങൾ മനസ്സിലാക്കണം….


പെർഫെക്റ്റ് അഥവാ പരിപൂർണ്ണത എന്നൊന്ന് വിവാഹ ജീവിതത്തിൽ ഇല്ല !!.

❤💕ഓരോരുത്തർക്കും അവരുടേതായ നൊമ്പരങ്ങളുണ്ട്. പരസ്പരം ക്ഷമിച്ചും സഹായിച്ചും മുന്നോട്ട് പോവുക….❤❤💕

copy

നിങ്ങൾ വിട്ടുപോയത്