സ്വവർഗ കൂട്ടായ്മകൾ ആശിർവദിക്കാൻ അനുവാദം ഇല്ല എന്ന് തന്നെ വത്തിക്കാനിലെ വിശ്വാസ തിരുസംഘം വെളിപ്പെടുത്തി. തിരുസഭയിൽ സ്വവർഗ വിവാഹങ്ങൾ ആശീർവദിക്കരുത് എന്നും, അതിനായി പ്രാർത്ഥനകളോ, പൊതു രീതികളെ പാടില്ല എന്നും വത്തിക്കാനിലെ വിശ്വാസതിരുസംഘം പുറപെടുവിച്ച രേഖയിൽ പറയുന്നു. വത്തിക്കാനിലെ വിശ്വാസ തിരുസംഘത്തിൻ്റെ മുമ്പിൽ ഒരു സംശയമായി അവതരിപ്പിച്ച കാര്യത്തിനാണ് ഇപ്രകാരം വിശദീകരണം നൽകിയിരിക്കുന്നത്.

തിരുസഭയിൽ വിശ്വാസികളായ വെത്യസ്ത ലൈംഗിക ആഭിമുഖ്യമുള്ളവരെ അജപാലനപരമായി സഹഗമനം ചെയ്യാൻ പറയുന്നുണ്ട്; എന്നാൽ അത് വിവാഹം എന്ന കൂദാശയുടെ രീതിയിൽ ആകരുത് എന്ന് തന്നെയാണ് സഭ പഠിപ്പിക്കുന്നത്. അവരെ ദൈവവചനത്തിൽ പരിശീലനം നൽകുന്നതിലും, ആരാധനക്രമ സംവിധാനത്തിൽ പങ്കെടുക്കുപ്പിക്കുന്നതും, ഉപവി പ്രവൃത്തികളിൽ ഭാഗമാക്കുന്നതുമെല്ലാമാണ് അജപാലനപരമായ കൂടെനടക്കൽ എന്നത് വഴി സഭ ആഗ്രഹിക്കുന്നത്. കർത്താവ് എല്ലാ മനുഷ്യരെയും സ്നേഹിക്കുന്നു, ദൈവത്തിൻ്റെ മുമ്പിൽ ആരെയും മാറ്റി നിർത്തുകയില്ല; അതിനാൽ ഓരോരുത്തനും തൻ്റെ മാമ്മോദീസ വേളയിൽ സ്വീകരിച്ച കൃപവരത്തിന് അനുസരിച്ച് ജീവിക്കണം എന്നും ഇതിൽ പറയുന്നു. രണ്ടാം വത്തിക്കാൻ കൗൺസിൽ രേഖകളും, മതബോധനഗ്രന്ഥവും ഉദ്ധരിച്ചുകൊണ്ട് വിവാഹം എന്ന കൂദാശയുടെ കൗദാശിക സ്വഭാവത്തെ കുറിച്ച് വിവരിക്കുന്നുണ്ട്. സ്വവർഗ കൂട്ടായ്മകൾ കൂദാശയായോ കൂദാശ അനുകരണമായോ അനുവദിക്കില്ല, പരി. ത്രിത്വതിൻ്റെ നാമത്തിലെ ആശീർവാദം ദൈവസ്തുതിക്കും, മാനുഷിക വിശുദ്ധിക്കും വേണ്ടിയുള്ളതാണ് എന്നും ഈ വിശദീകരണത്തിൽ പറയുന്നുണ്ട്.

കൂട്ടായ്മയുടെ കൂദാശകൾ താത്കാലികമോ, സ്ഥിരമോ ആയ ബന്ധങ്ങൾക്ക് വേണ്ടി മാത്രമല്ല, അത് ദൈവിക വെളിപ്പെടുത്തലുകൾക്ക് വിധേയം കൂടിയാണ് എന്ന് പറയുന്നു. വിവാഹം എന്ന കൂദാശയിൽ പുരുഷനും സ്ത്രീയും തമ്മിൽ വേർപെടുത്താൻ സാധിക്കാത്തതും, അഭേദ്യവുമായ ബന്ധമുണ്ട്, അത് ജീവദായകവും ആണെന്ന് ഈ രേഖ ആവർത്തിക്കുന്നു. ഫ്രാൻസിസ് പാപ്പയുടെ തന്നെ ചാക്രിക ലേഖനമായ അമോരിസ് ലേറ്റിഷ്യയിൽ പറയുന്നത് വെത്യസ്ഥ ആഭിമുഖ്യങ്ങൾ ഉള്ളവരെ വിവാഹം എന്ന കൂദാശയിലെ പോലെ കൂട്ടിച്ചേർക്കലുകൾ അല്ല നടത്തേണ്ടത് എന്നും ഈ രേഖ പറയുന്നുണ്ട്. തിരുസഭ ഇപ്രകാരം പഠിപ്പിക്കുന്നത് ആരെയും ഒഴിവാക്കാനും, മാറ്റി നിർത്താനും വേണ്ടിയല്ല, പകരം ആരാധനക്രമത്തിൻ്റെ ശരി കാത്തു സൂക്ഷിക്കാൻ വേണ്ടിയാണ് എന്ന് വിശ്വാസ തിരുസംഘം തലവൻ കർദിനാൾ ലൂയിസ് ലഡ്രിയ ഫെറർ ഫ്രാൻസിസ് പാപ്പക്ക് വേണ്ടി ഈ രേഖയിൽ പറയുന്നു.

ഫ്രാൻസിസ് പാപ്പ സിവിൽ യൂണിയനുകൾക്ക് സിവിൽ പരമായ അവകാശങ്ങൾ ഉറപ്പാക്കണം എന്ന് ഒരു ടിവി ഇൻ്റർവ്യൂയിൽ പറഞ്ഞിരുന്നു.ഫ്രാൻസിസ് പാപ്പ വെത്യസ്ത ലൈംഗിക ആഭിമുഖ്യം ഉള്ളവരുടെ കൂട്ടായ്മകളെ ഒരിക്കലും വിവാഹം എന്ന കൂദാശയോട് ഉപമിച്ചിട്ടില്ല, എന്നാൽ ചില അന്താരാഷ്ട്ര – പ്രദേശിക മാധ്യമങ്ങൾ പാപ്പ നടത്തിയ ഒരു ടിവി ഇൻ്റർവ്യൂയിലെ ഈ വാക്കുകൾ വളച്ചോടിക്കുകയായിരുന്നു.

Picture courtesy: Vatican Media

റോമിൽ നിന്ന് ഫാ ജിയോ തരകൻ

നിങ്ങൾ വിട്ടുപോയത്