“You keep him in perfect peace whose mind is stayed on you, because he trusts in you.”
‭‭(Isaiah‬ ‭26‬:‭3‬) ✝️

ലോകം അസാമാധാനത്തിൽ കൂടി ആണ് പോകുന്നുവെങ്കിലും എന്നാൽ സന്തോഷകരമായ കാര്യം എന്നു പറയുന്നത് കർത്താവിൽ ഹൃദയം അർപ്പിച്ചിരിക്കുന്നവനെ ദൈവം എപ്പോഴും സംരക്ഷിച്ചു കൊണ്ടിരിക്കുന്നു എന്നതാണ്. ദൈവത്തിന്റെ സംരക്ഷണത്തിൽ മാത്രമേ, നമുക്ക് ആശ്വസിക്കാനുള്ളൂ. ജീവിതത്തിൽ നാം ഓരോരുത്തരുടെയും യാത്രയിൽ കർത്താവിന്റെ സംരക്ഷണം ഉണ്ടാകും. ഉദാഹരണമായി പറഞ്ഞാൽ, ജോലി മേഖലകളിൽ, കുടുബ ബന്ധങ്ങളിൽ, മക്കളുടെ ഭാവി കാര്യങ്ങളിൽ, സാമ്പത്തിക മേഖലകളിൽ തുടങ്ങിയവയിലൊക്കെ ദൈവത്തിന്റ സംരക്ഷണം ഉണ്ടാകും.

ദൈവത്തിന്റെ മക്കളായ നാം ഒരോരുത്തരും എന്ത് ചെയ്താലും, ദൈവത്തിന്റെ സംരക്ഷണം ഉണ്ടാകും എന്നു വിചാരിക്കരുത്. . നാം ചെയ്യുന്ന ഒരോ പ്രവർത്തിയും, ദൈവിക വിശുദ്ധിക്കും ദൈവത്തിന്റെ ഹിതത്തിനും അനുസരിച്ച് ആയിരിക്കണം എന്നതാണ് പ്രധാനം. തിരുവചനത്തിൽ പറയുന്നു, ദൈവത്തില്‍ നിന്നു ജനിച്ചവരായ, നാം ഓരോരുത്തരെയും, ദൈവപുത്രന്‍ സംരക്ഷിക്കുന്നു. ദുഷ്ടന്‍ അവനെ തൊടുകയുമില്ല. നമ്മുടെ തെറ്റുകള്‍ ക്ഷമിക്കുകയും പാപങ്ങള്‍ മായ്ച്ചുകളയുകയും ചെയ്യുന്ന കര്‍ത്താവു തന്നെ നമ്മെ സംരക്ഷിക്കുകയും നമ്മുടെ ശത്രുവായ പിശാചിന്‍റെ കുതന്ത്രങ്ങളില്‍ നിന്നു കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.

ദൈവത്തിനു സ്വയം സമര്‍പ്പിക്കുന്നവന്‍ പിശാചിനെ ഭയപ്പെടേണ്ടതില്ല. ദൈവം നമ്മുടെ പക്ഷത്തെങ്കിൽ, ആരു നമുക്ക് എതിരു നില്‍ക്കും” (റോമാ 8:31). ദുഷ്ടനില്‍ നിന്നു രക്ഷിക്കണമേ, എന്നു നാം പ്രാര്‍ത്ഥിക്കുമ്പോള്‍, സാത്താനിക ചിന്തകൾ വഴിയോ, അവന്‍റെ പ്രചോദനത്താലോ ഉണ്ടാകുന്ന, വര്‍ത്തമാന, ഭൂത, ഭാവി കാലങ്ങളിലെ എല്ലാ തിന്മകളില്‍ നിന്നും രക്ഷിക്കണമേ എന്നാണ് പ്രാര്‍ത്ഥിക്കുന്നത്. ഇരുളിന്റെ താഴ്‌വരയിൽ കൂടി പോയാലും, നാം ഭയപ്പെടേണ്ടതില്ല, കർത്താവ് നമ്മുടെ കരം പിടിച്ചിട്ടുണ്ട്.ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

നിങ്ങൾ വിട്ടുപോയത്