ഒരു ക്രൈസ്തവ വിശ്വാസി തങ്ങള്‍ ഇഹലോക സുഖങ്ങള്‍ക്ക് വേണ്ടിയാണോ ജീവിക്കുന്നത്, അതോ വിശുദ്ധിയില്‍ ജീവിക്കുകയാണോ ചെയ്യേണ്ടതെന്ന് സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. ഈ ലോകം അശുദ്ധം ആയിരിക്കാം അശുദ്ധമായി ലോകത്തിൽ വിശുദ്ധരായി ജീവിക്കാൻ ആണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത് . വിശുദ്ധരായി ആരും ജനിക്കുന്നില്ല ജീവിതം കൊണ്ട് വിശുദ്ധരാകുകയാണ്. ലോകത്തിന്റെ രീതികള്‍ക്കെതിരായി സുവിശേഷം അനുസരിച്ച് ജീവിക്കുക ബുദ്ധിമുട്ടാണ്. എന്നാല്‍ ഈ ബുദ്ധിമുട്ട് സഹിച്ചവരാണ് വിശുദ്ധര്‍.
എല്ലാവരിലും ശക്തിയും ബലഹീനതകളുമുണ്ട്. വിശുദ്ധർ തങ്ങളുടെ ശക്തിയിൽ, ജീവിക്കുകയും, ബലഹീനത സഹിക്കുകയും ചെയ്തവരാണ്. പലർക്കും വിശുദ്ധജീവിതം അസാധ്യമാകുന്നതിന് കാരണം നാം നമ്മുടെ സ്വഭാവത്തിലെ ശക്തിയെ ഉപേക്ഷിക്കുകയും, ബലഹീനത പരിപോഷിപ്പിക്കുകയും, എന്തിനേറെ ‘ബലഹീനതയെ’ ശക്തിയെന്ന രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ്. ദൈവത്തിലെ ആഴമേറിയ വിശ്വാസത്തിലൂടെ മാത്രമേ വിശുദ്ധിയിലൂടെ ജീവിക്കുവാനും, ബലഹീനതയെ മറികടക്കുവാനും സാധിക്കുകയുള്ളൂ. എല്ലാ വിശുദ്ധരും തങ്ങളുടെ ജീവിതത്തിൽ ആഴമേറിയ ദൈവവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് മുന്നേറിയവരാണ്.
സ്വര്‍ഗ്ഗം നേടുക എന്നത് അസാധാരണമായ ഒരു കാര്യമൊന്നുമല്ല. വിശുദ്ധരുടെ പാത പിന്തുടര്‍ന്ന് ജീവിച്ച് സ്വര്‍ഗ്ഗം നേടുവാനാണ് നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. വീണ്ടും മരിക്കാതെ നിത്യജീവൻ ആസ്വദിക്കാനും, ദൈവീക സന്തോഷം അനുഭവിക്കുവാനുമാണ് നമ്മള്‍ ജനിച്ചിരിക്കുന്നത്. സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നമ്മുടെ പാപങ്ങളിൽനിന്നും, ഹൃദയകാഠിന്യത്തിൽനിന്നും, വെറുപ്പിൽനിന്നും, നിരാശയിൽനിന്നും യേശുവിന്‍റെ രക്തത്താലും,സ്നേഹത്താലും നമ്മുടെ ജീവിതത്തെ കഴുകി വിശുദ്ധീകരിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ദൈവഭക്‌തനു നന്‍മ ചെയ്‌താല്‍നിനക്കു പ്രതിഫലം ലഭിക്കും;
അവനില്‍നിന്നല്ലെങ്കില്‍ കര്‍ത്താവില്‍നിന്ന്.
പ്രഭാഷകന്‍ 12 : 2
“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.
Good morning. May God bless you today, Tuesday, in a very special way with all the blessings of the day🙏