You are the light of the world.
(Matthew 5:14)
✝️

ലോകത്തെ പ്രകാശിപ്പിക്കുന്ന, അതിലെ അന്ധകാരത്തെ അകറ്റുന്ന, വിളക്കാണ് ദൈവത്തിന്റെ ഓരോ മകനും മകളും. നമ്മുടെ വിളക്കുകളിൽ നിന്നും പുറപ്പെടുന്ന പ്രകാശം ദൈവത്തിന്റെ ആന്തരീക സൗന്ദര്യം വെളിപ്പെടുത്തുന്നതും, സത്യത്തെയും നീതിയേയും എടുത്തു കാട്ടുന്നതും, നമ്മുടെ ചുറ്റുമുള്ളവരിൽ ദൈവത്തിന്റെ ശക്തി പ്രതിഫലിപ്പിക്കുന്നതുമാകണം. അത്യാർത്തിയും ഭോഗേച്ഛയും അസൂയയും നിറഞ്ഞ ലോകത്തിൽ സ്വർഗ്ഗരാജ്യത്തിന്റെ സ്നേഹവും വിശുദ്ധിയും കരുണയും പരത്തുന്ന പരിമളമായിരിക്കണം നമ്മിലെ പ്രകാശം.

അന്ധകാരത്തിൽ തട്ടിത്തടഞ്ഞു വീഴാതിരിക്കുന്നതിനും, ജോലി ചെയ്യുന്നതിനുമൊക്കെ വിളക്ക് നമ്മെ സഹായിക്കുന്നു. രൂപവും ഭാവവും മാറിയേക്കാം, പുറപ്പെടുവിക്കുന്ന പ്രകാശത്തിനു ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം, എങ്കിലും വിളക്കിന്റെ ദൗത്യം എക്കാലവും ഒന്നുതന്നെ. സുവിശേഷത്തിന്റെ പ്രകാശവുമായി പാപാന്ധകാരം നിറഞ്ഞ ലോകത്തിലേക്ക്‌ ഇറങ്ങിച്ചെല്ലാൻ വിളിക്കപ്പെട്ടവരായ നമ്മൾ എന്നാൽ ഇക്കാര്യത്തിൽ എത്രത്തോളം താൽപര്യം കാട്ടാറുണ്ട്‌? ദൈവത്തിന്റെ പ്രവർത്തികൾ മറ്റുള്ളവരോട് ഏറ്റുപറഞ്ഞ്, അവരിലേക്ക്‌ ദൈവസ്നേഹത്തിന്റെ പ്രകാശം പകർന്നുകൊടുക്കാൻ നാമെല്ലാവരും കടപ്പെട്ടിരിക്കുന്നു

ദൈവത്തിൽനിന്നും പ്രത്യേകമായൊരു കൃപ ലഭിക്കുമ്പോൾ, അതിൽ നിന്നുണ്ടാകുന്ന പ്രകാശം മറച്ചുവയ്ക്കാൻ വെമ്പൽ കൊള്ളുന്ന ഒട്ടേറെപ്പേർ നമ്മുടെ ഇടയിലുണ്ട്. കിട്ടിയതൊക്കെ ലോകം മുഴുവൻ വിളിച്ചുപറയേണ്ട ആവശ്യമില്ല, ഇനിയുള്ള കാലം നല്ലവനായി ജീവിച്ചാൽ ദൈവത്തിനു തൃപ്തിയാകും എന്നൊരു തെറ്റിധാരണ ദൈവം പ്രത്യേകമായി തൊട്ടനുഗ്രഹിച്ച ഒട്ടനവധി ആൾക്കാരിലുണ്ട്. ദൈവം നമുക്ക് ചെയ്തുതന്ന നന്മകളെ മറ്റുള്ളവരോട് വിവരിച്ചുപറയുമ്പോൾ, അവരിലെ അന്ധകാരമാകലുന്നു, അവർ വിശ്വാസത്താൽ നിറയുന്നു, ലോകം പ്രകാശപൂരിതമാകുന്നു. നാം ഓരോരുത്തർക്കും ലോകത്തിൻറെ പ്രകാശം ആകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്