Who is the man who fears the Lord? Him will he instruct in the way that he should choose.
Psalm 25:12) 🛐

ഓരോ നിമിഷവും നാം എടുക്കുന്ന തീരുമാനങ്ങള്‍ക്ക് നമ്മുടെ ജീവിതഗതി നിര്‍ണയിക്കുന്നതില്‍ അഗണ്യമായ പങ്കുണ്ട്. ഓരോരുത്തര്‍ക്കും വ്യത്യസ്ത മാര്‍ഗവും പദ്ധതികളുമാണ് ദൈവം നിശ്ചയിച്ചിരിക്കുന്നത്. അത് തിരിച്ചറിഞ്ഞ്, അപ്രകാരം തീരുമാനിച്ച് പ്രാവര്‍ത്തികമാക്കുമ്പോള്‍ ദൈവത്തിന്റെ തീരുമാനവും നമ്മുടെ തീരുമാനവും ഓന്നായിത്തീരും. നമ്മുടെ സകല കാര്യങ്ങളിലും ദൈവത്തിന്റെ തീരുമാനമാണ് നമ്മുടെ തീരുമാനമാകേണ്ടത്. കാരണം കർത്താവ് വെളിപ്പെടുത്തുന്നു: ”നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്, നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി (ജറെമിയ 29:11). അതിനാല്‍ നമ്മെക്കുറിച്ച് ദൈവത്തിനുള്ള പദ്ധതിക്കനുസൃതമാകണം നമ്മുടെ തീരുമാനങ്ങള്‍.

ജീവിതത്തിലെ സുപ്രധാനങ്ങളെന്നു തോന്നുന്ന ജീവിതാന്തസ്, പഠനം, ജോലി, ബിസിനസ് തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കുംമുമ്പ് ദൈവഹിതം അന്വേഷിക്കാറുണ്ട് നാം. എന്നാല്‍ ഇവ കൂടാതെ ചെറുതും വലുതുമായ എത്രയെത്ര തീരുമാനങ്ങളാണ് ഓരോ നിമിഷവും എടുത്തുകൊണ്ടിരിക്കുന്നത്? ചിലപ്പോഴെങ്കിലും നാമവ ശ്രദ്ധിക്കുകയോ അറിയുകപോലുമോ ചെയ്യാറില്ല. എന്തു ചിന്തിക്കണം, പറയണം, എങ്ങനെ പെരുമാറണം, എന്ത് എങ്ങനെ പ്രവര്‍ത്തിക്കണം, എന്ത്, എങ്ങനെ പ്രാര്‍ത്ഥിക്കണം, എന്നിങ്ങനെ ഒരുപാടൊരുപാട് കാര്യങ്ങള്‍ ഓരോ നിമിഷവും ശ്രദ്ധയോടെയോ അശ്രദ്ധമായോ നാം തീരുമാനിക്കുന്നുണ്ട്.

നമുക്കു പ്രധാനമെന്നു തോന്നുന്നവ മാത്രമല്ല, സകല തീരുമാനങ്ങളും വളരെ പ്രധാനപ്പെട്ടവ തന്നെ. നമ്മുടെ നന്മയും തിന്മയും ഭാവിയും ഉയര്‍ച്ചയും താഴ്ചയും നിര്‍ണയിക്കുന്നതില്‍ അവയ്ക്ക് അനിഷേധ്യ സ്ഥാനമുണ്ട്. തന്മൂലം തീരുമാനം വലുതോ ചെറുതോ ആയിക്കൊള്ളട്ടെ. അവ എടുക്കും മുമ്പ് ഉറപ്പുവരുത്തണം എന്റെ ദൈവം ഞാന്‍ ഇപ്പോള്‍ ഇങ്ങനെ ആയിരിക്കാനാണോ ആഗ്രഹിക്കുന്നത് എന്ന്. 1കോറിന്തോസ് 10:31ൽ പറയുന്നു, ”അതിനാല്‍ നിങ്ങള്‍ ഭക്ഷിക്കുകയോ പാനം ചെയ്യുകയോ മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവയെല്ലാം ദൈവമഹത്വത്തിനായി ചെയ്യുവിന്‍” നാം ഓരോരുത്തരുടെയും ജീവിതത്തിലെ ഏതു പ്രവർത്തിയെയും കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്