Who is the man who fears the Lord? He will he instruct in the way that he should choose (Psalm 25:12)

ദൈവഭയമുള്ള വ്യക്തി എന്ന വിശേഷണം ബഹുമതിയായി വീക്ഷിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ദൈവത്തെ ഭയപ്പെടുക എന്ന ആശയം പഴഞ്ചനും ഉൾക്കൊള്ളാൻ പ്രയാസമുള്ളതുമാണെന്ന്‌ ഇന്ന്‌ അനേകരും വിചാരിക്കുന്നു. ‘ദൈവം സ്‌നേഹമാണെങ്കിൽ പിന്നെന്തിന്‌ ദൈവത്തെ ഭയപ്പെടണം,’ എന്നവർ ചോദിച്ചേക്കാം. അവരെ സംബന്ധിച്ചിടത്തോളം ഭയം എന്നത്‌ അനഭികാമ്യവും തളർത്തിക്കളയുന്നതുമായ ഒരു വികാരമാണ്‌. എന്നാൽ യഥാർഥ ദൈവഭയത്തിനു വളരെ വിശാലമായ ഒരു അർഥമാണുള്ളത്‌; നാം കാണാൻ പോകുന്നതുപോലെ അതു കേവലമൊരു തോന്നലോ വികാരമോ അല്ല.

ദൈവത്തോടുള്ള ഗാഢമായ ഭക്തിയും ആഴമായ ആദരവും, ദൈവത്തെ അപ്രീതിപ്പെടുത്താതിരിക്കാനുള്ള ശക്തമായ ആഗ്രഹവുമാണ്‌ ദൈവഭയം. ദൈവത്തിന്റെ ധാർമിക പ്രമാണങ്ങൾ അംഗീകരിക്കുന്നതും കർശനമായി പിൻപറ്റുന്നതും ശരിയും തെറ്റും സംബന്ധിച്ചുള്ള അവന്റെ വീക്ഷണത്തിനു ചേർച്ചയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നതും അതിൽ ഉൾപ്പെട്ടിരിക്കുന്നു. “തിന്മയുടെ എല്ലാ കണികയും ഒഴിവാക്കാനും ജ്ഞാനപൂർവം പ്രവർത്തിക്കാനും ഒരു വ്യക്തിയെ സഹായിക്കുന്ന അടിസ്ഥാനപരമായ ഒരു ദൈവിക കാഴ്‌ചപ്പാടാണ് ദൈവഭയം. വാസ്‌തവത്തിൽ ദൈവത്തോടും സഹമനുഷ്യരോടുമുള്ള നമ്മുടെ എല്ലാ ബന്ധങ്ങളിലും ദൈവഭയം സ്വാധീനം ചെലുത്തുന്നു.

ദൈവത്തെ ഭയപ്പെടുന്നതിനു പകരം മനുഷഭയം പ്രകടമാക്കിയ ഇസ്രായേലിലെ ആദ്യത്തെ രാജാവായിരുന്ന സാവൂളിനെ ദൈവം തള്ളിക്കളഞ്ഞു. ജീവിതത്തിലുണ്ടാക്കുന്ന പ്രതിസന്ധികളെ ദൈവഭയത്തോടെ നേരിടണം. ദൈവഭയം ഉണ്ടായിരുന്നാൽ മാത്രമേ ജ്ഞാനപൂർവം തീരുമാനങ്ങളെടുക്കാനും, ദൈവഹിതമായ വഴിയിലൂടെ സഞ്ചരിക്കാനും, ദൈവത്തിന്റെ അനുഗ്രഹങ്ങൾക്കു പാത്രമാകാനും കഴിയൂ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 💕

നിങ്ങൾ വിട്ടുപോയത്