Who is a rock, except our God?
‭‭(Psalm‬ ‭18‬:‭31‬) 🕊️

യേശു ക്രിസ്തുവാണ് നമ്മുടെ രക്ഷാ ശില. ഏദൻ തോട്ടത്തിൽ സ്വാതന്ത്ര്യത്തോടെ നടന്ന ആദിമനുഷ്യന്റെ ജീവിതത്തിൽ എന്നു പാപം കടന്നു വന്നുവോ അപ്പോൾമുതൽ വിവിധങ്ങളായ അടിമത്തങ്ങൾ മനുഷ്യനെ കീഴടക്കുവാൻ തുടങ്ങി. ഈജിപ്തിന്റെ അടിമത്തത്തിൽനിന്ന് ഇസ്രായേൽക്കാരെ വീണ്ടെടുക്കുവാൻ മോശയെ തെരഞ്ഞെടുത്ത ദൈവം പാപത്തിന്റെ അടിമത്തത്തിൽനിന്ന് ലോകം മുഴുവനെയും വീണ്ടെടുക്കുവാൻ സ്വപുത്രനെത്തന്നെയാണ് അയച്ചത്. ”എന്തെന്നാൽ, അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനു വേണ്ടി, തന്റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.

ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്ക് വിധിക്കാനല്ല. പ്രത്യുത അവൻവഴി ലോകം രക്ഷ പ്രാപിക്കാനാണ്” (യോഹ. 3:16-17). യേശുവിൽ വിശ്വസിക്കുക. യേശുവിൽ വിശ്വസിച്ചാൽ യേശു നൽകുന്ന രക്ഷ നിങ്ങൾ കാണുകയും അനുഭവിക്കുകയും ചെയ്യും.തങ്ങൾ ബലഹീനരായ മനുഷ്യരാണ് എന്ന ബോധ്യത്തോടെ തങ്ങളുടെ പ്രവർത്തികളിൽ ആശ്രയിക്കാതെ ദൈവത്തിന്റെ സ്നേഹത്തിലും അനന്തമായ കരുണയിലും ആശ്രയിച്ച് യേശുവിനോടു ചേർന്ന് നില്ക്കുന്ന ഏതൊരു വ്യക്തിയും രക്ഷ പ്രാപിക്കും. നമ്മുടെ രക്ഷ നമ്മുടെ പ്രവർത്തിയുടെ ഫലമല്ല, അത് ദൈവത്തിന് നമ്മോടുള്ള സ്നേഹത്തിന്റെ ഫലമാണ്. നാം എത്ര മാത്രം ദൈവസ്നേഹത്തെ തിരിച്ചറിയുന്നുവോ, കാൽവരി കുരിശിൽ നടന്നത് എന്താണെന്നുളള തിരിച്ചറിവിലേക്ക് എത്ര മാത്രം കടന്നു വരുന്നോ, അത്രയും നമ്മൾ ക്രിസ്തുവുമായി അനുരൂപപ്പെടും.

നമ്മുടെ ജീവിതത്തിലും പ്രശ്നങ്ങളും രോഗങ്ങളും വേദനകളും ഉണ്ടാകുമ്പോൾ നമ്മെയും ഭയം ബാധിക്കാറുണ്ട്. ആപത്തിൽ നമ്മെ സഹായിക്കുന്ന ദൈവം നമ്മിൽനിന്നും ഏറെ അകലെയാണെന്നു നാം പരിഭ്രമിക്കാറുണ്ട്. ജീവിതത്തിൽ ഒട്ടേറെ അവസരങ്ങളിൽ നമ്മൾ യേശുവിൽ നിന്നകന്നു ദൈവത്തിന്റെ സംരക്ഷണവലയത്തിനു പുറത്തു പോകാറുണ്ട്. കഷ്ടതകളിലും ദുരിതങ്ങളിലും, പാപത്തിലും മുങ്ങിത്താഴാൻ തുടങ്ങുമ്പോൾ യേശുവിനെ വിളിക്കാൻ നാം തയ്യാറാണോ? ആണെങ്കിൽ യേശു ഇന്നും നമ്മോടു പറയുന്നുണ്ട്: “ഭയപ്പെടേണ്ടാ ഞാൻ നിന്നെ രക്ഷിക്കാൻ കൂടെ ഉണ്ട്. കർത്താവ് നമ്മുടെ രക്ഷാശില ആണ്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്