When the Spirit of truth comes, he will guide you into all the truth. (John 16:13) 🛐
ക്രിസ്തീയ ജീവിതത്തിനു അനുബന്ധമായുള്ള ആചാരങ്ങളും ആരാധനാക്രമവും നിയമങ്ങളുമൊക്കെ മനസ്സിലാക്കുന്നതിൽ വിശ്വാസികൾ പലപ്പോഴും പരാജയപ്പെടാറുണ്ട്. ഒന്നുകിൽ യാന്ത്രികമായി, അല്ലെങ്കിൽ ഭയം കൊണ്ടാണ് പലപ്പോഴും നമ്മൾ വിശ്വാസത്തോട് ഐക്യപ്പെട്ട് ജീവിക്കുന്നത്. നാം പാപികളായിരിക്കെ നമ്മോടുള്ള സ്നേഹത്തെപ്രതി സ്വയം ശൂന്യനായി മനുഷ്യരൂപം സ്വീകരിച്ചു, ദൈവനിന്ദകരായ നമുക്കായി കുരിശിൽ മരിച്ചത് ദൈവമാണെന്ന തിരിച്ചറിവാണ് ക്രിസ്തീയ വിശ്വാസത്തിന്റെ അന്തസത്ത. നമ്മൾ ആയിരിക്കുന്ന അവസ്ഥയിൽ ദൈവം നമ്മെ സ്നേഹിക്കുന്നു.
നമ്മെ ആയിരിക്കേണ്ട അവസ്ഥയിൽ എത്തിക്കുവാൻ ക്രൂശിൽ സ്വയം ബലിയായി തീരാൻ ദൈവത്തെ പ്രേരിപ്പിച്ചതും ആ സ്നേഹം തന്നെയാണ്. ഇത് ഗ്രഹിക്കുവാനുള്ള കഴിവ് നമുക്ക് ലഭിക്കുന്നത് പരിശുദ്ധാത്മാവിലൂടെയാണ്. ഇങ്ങനെയൊരു തിരിച്ചറിവോന്നുമാത്രമാണ് മനുഷ്യനെ ദൈവത്തെ സ്നേഹിക്കാൻ പ്രാപ്തനാക്കുന്നത്. ഈ സ്നേഹത്തെ അറിയുന്നതിലൂടെ മാത്രമേ നമുക്ക് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചുമൊക്കെയുള്ള അവബോധമുണ്ടാവുകയുള്ളൂ. ദൈവസ്നേഹം വെളിപ്പെടുത്തുന്ന പരിശുദ്ധാത്മാവിനെ ഹൃദയത്തിൽ ഉൾകൊള്ളാത്തിടത്തോളം കാലം മനുഷ്യനായി അവതരിച്ച യേശുക്രിസ്തു ദൈവമാണ് എന്നുള്ള വിശ്വാസം പൂർണ്ണമാകുന്നില്ല.
നമ്മുടെ ബലഹീനതകളും പാപാവസ്ഥകളും നമ്മേക്കാൾ നന്നായി അറിയുന്ന പിതാവായ ദൈവം, പുത്രനായ യേശുവിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവിലൂടെ, നമുക്കെല്ലാവർക്കും പരിപൂർണ്ണതയുടെ വഴിയിലൂടെ സഞ്ചരിച്ച് അവിടുത്തെ മകനും മകളും ആകുവാൻ ആവശ്യമായ എല്ലാ കൃപകളും ദാനമായി നൽകുന്നുണ്ട്. പരിശുദ്ധാൽമാവിലൂടെ സ്നേഹം കവിഞ്ഞൊഴുകുന്ന മനുഷ്യരായി രൂപാന്തരപ്പെട്ട് പരിപൂർണ്ണമായവയെ വിവേചിച്ചറിയാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.
Good morning. May God bless you today, Tuesday, in a very special way with all the blessings of the day🙏