When the goodness and loving kindness of God our Savior appeared,(Titus 3:4) 💜

ഒരു വ്യക്തിയെ ആപത്തിൽ നി​ന്നോ നാശത്തിൽനി​ന്നോ രക്ഷിക്കു​ന്ന​തി​നെ കുറി​ക്കാ​നാണ്‌ രക്ഷ” എന്ന പദം ഉപയോ​ഗി​ക്കാ​റു​ള്ളത്‌. എന്നാൽ തിരുവചനത്തിൽ പാപത്തിൽ നിന്നുള്ള മോചനത്തെ അർത്ഥമാക്കുന്നു. മനുഷ്യ ചരിത്രത്തിൽ ദൈവത്തിന്റെ പ്രത്യേക പ്രവൃത്തിയാൽ പൂർത്തിയാക്കപ്പെട്ട ഒന്നാണ് രക്ഷ. രക്ഷയുടെ ചരിത്രപര സ്വഭാവം പഴയനിയമത്തിലും പുതിയനിയമത്തിലും പ്രകടമാണ്. പാപത്തിൽ നിന്നു​ള്ള മോചനം ദൈവം സാധ്യ​മാ​ക്കി​യത്‌ യേശു​വിന്റെ ക്രൂശുമരണത്തിലൂടെ ആയതു​കൊണ്ടാണ് യേശു​വി​നെ ‘രക്ഷകൻ’ എന്നു വിളി​ക്കു​ന്നത്. മനുഷ്യന്റെ രക്ഷയ്ക്കാവശ്യമായതെല്ലാം നിവർത്തിക്കുകയാൽ ക്രിസ്തുവിനു രക്ഷ എന്ന നാമം യുക്തം തന്നേ. രക്ഷയിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഭാഗഭാക്കുകളാണ്.

ദൈവം ഒരുക്കിയ ഈ വലിയ രക്ഷ സ്വായത്തമാക്കുവാന്‍ ദൈവം വെച്ചിരിക്കുന്ന ഏറ്റവും ലളിതമായ മാര്‍ഗ്ഗം ആണ് ‘ വിശ്വാസം ‘ എന്നത് (എഫേ 2:8).കാരണം സകലവും നിവൃത്തിയായി എന്നു പറഞ്ഞാണ് കര്‍ത്താവു പ്രാണനെ വിട്ടത്. രക്ഷയുടെ അടിസ്ഥാനം ക്രിസ്തുവിന്റെ ക്രൂശുമരണവും, രക്ഷയുടെ ഉപാധി വിശ്വാസവും, വിശ്വാസത്തിന്റെ വിഷയം ദൈവവും, രക്ഷിക്കപ്പെടുന്നതു കൃപയാലുമാണ്. വരുവാനുള്ള നിത്യമായ ന്യായവിധിയില്‍ നിന്ന് മനുഷ്യനെ വിടുവിക്കുവാന്‍ ദൈവം ഒരുക്കിയ ഏക രക്ഷാമാര്‍ഗ്ഗം ആണ് കര്‍ത്താവായ യേശുക്രിസ്തു. രക്ഷ നേടു​ന്ന​തിന്‌ നിങ്ങൾ യേശു​വിൽ വിശ്വ​സി​ക്കുക​യും യേശു​വിന്റെ കല്‌പ​ന​കൾ അനുസ​രി​ച്ചു​കൊണ്ട്‌ ജീവിക്കു​ക​യും വേണം.

ദൈവം തന്നിരിക്കുന്ന വിലയേറിയ രക്ഷയെ ഭൗതിക മോഹങ്ങളാൽ നാം തുച്ഛീകരിക്കരുത്. ലോകത്തിൽ ഒരു ശക്തിക്കോ, വ്യക്തിക്കോ പാപത്തിൽ നിന്ന് നമ്മെ മോചിപിക്കാൻ കഴിയുകയില്ല. എന്നാൽ നമ്മെ പാപത്തിൽ മോചിപിക്കാനും, രക്ഷ നൽകാനും ഈ ലോകത്തിൽ ഒരുവൻ മാത്രമേയുള്ളു, അവനാണ് യേശുക്രിസ്തു.

ദൈവം തന്‍റെ വിലയേറിയ പുത്രനിലൂടെ ഒരുക്കിയ ഈ വലിയ രക്ഷാ പദ്ധതിയുടെ പരിധിക്ക് പുറത്താണ് നാം എങ്കില്‍ ഇന്നു തന്നെ കർത്താവിനെ രക്ഷിതാവായി സ്വീകരിക്കുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 🌹

നിങ്ങൾ വിട്ടുപോയത്