കൊച്ചി – ന്യൂനപക്ഷ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി സീറോ മലബാർ സഭയിലെ സംഘടനകൾ ഒന്നിച്ച് പോരാടണമെന്ന് കത്തോലിക്ക കോൺഗ്രസ് ബിഷപ്പ്
ലെഗേറ്റ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ . സീറോ മലബാർ സഭയിലെ ഔദ്യോഗിക സംഘടനാ ഭാരവാഹികളുടെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .

സഹിഷ്ണുതയോടെയുള്ള ക്രൈസ്തവ സമീപനങ്ങൾ പലപ്പോഴും പ്രതികരണശേഷി ഇല്ലായ്മയായി ഭരണകൂടങ്ങൾ തെറ്റിദ്ധരിക്കപ്പെടുന്നത് തിരുത്തേണ്ടതുണ്ട് . തുല്യനീതിക്കായുള്ള പോരാട്ടങ്ങൾ കൂടുതൽ ക്രിയാത്മകമായ വളർച്ചക്ക് ഏവർക്കും സഹായകമാകും . പരസ്പര ബഹുമാനിക്കാനും , പരസ്പരം ഉൾക്കൊള്ളാനും എല്ലാ സമുദായംഗങ്ങളും മുന്നോട്ട് വരണമെന്ന് ഓർമിപ്പിച്ചു.കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ . ബിജു പറയന്നിലം ചെയർമാനായി എല്ലാ സംഘടനകളുടേയും പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്ന ന്യൂനപക്ഷ അവകാശ കോർഡിനേഷൻ കമ്മറ്റിക്ക് സമ്മേളനം രൂപം നൽകി .

ന്യൂനപക്ഷ അവകാശങ്ങൾ നേടിയെടുക്കുന്നതിനായുള്ള തുടർ പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി സമുദായം ഇടപെടുമെന്ന് തീരുമാനിച്ചു.രൂപതാ, ഫൊറോന, യൂണിറ്റ് തലങ്ങളിൽ കോർഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തുവാനും തീരുമാനിച്ചു .

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്ലോബൽ ഡയറക്ടർ ഫാ . ജിയോ കടവി , മാതൃവേദി ഡയറക്ടർ ഫാ. വിൽസൻ കൂനൻ ഇലവത്തിങ്കൽ , മാതൃ വേദി പ്രസിഡന്റ് ഡോ. റീത്താമ്മ ജെയിംസ് , എസ്.എം.വൈ.എം സംസ്ഥാന പ്രസിഡന്റ്
ജുബിൻ കോടിയാംകുന്നേൽ , കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷിജോ മാത്യു , സി.എം.എൽ സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം , സി.എൽ.സി സംസ്ഥാന പ്രസിഡന്റ് ഷോബി പോൾ, കുടുംബക്കൂട്ടായ്മ സഭാ തല സെക്രട്ടറി ഡോ. ഡെയ്സൻ പാണെങ്ങാടൻ , പിതൃവേദി പ്രസിഡന്റ്
ജോസ് എബ്രഹാം , കത്തോലിക്ക കോൺഗ്രസ്‌ ജനറൽ സെക്രട്ടറി രാജീവ് ജോസഫ് ,കുമാരി അഞ്ജു ജോണി , മെൽവിൻ തോമസ് , ജിജിൽ ,റോസിലി പോൾ തട്ടിൽ ,
ഡോ. ജോബി കാക്കശ്ശേരി ,
ഡോ. ജോസ്കുട്ടി ഒഴുകയിൽ , തോമസ് പീടികയിൽ , ബെന്നി ആന്റണി ,
ആൽബിൻ, ലിൻസ് രാജൻ ,എന്നിവർ പ്രസംഗിച്ചു .