we sinned; in our sins we have been a long time, and shall we be saved?“
(Isaiah 64:6)
പാപാവസ്ഥയിൽ കഴിയുന്ന ഒട്ടേറെപ്പേർ ദൈവത്തെ അറിയാതെ പോകുന്നു. പാപങ്ങൾ കർത്താവിനോട് ഏറ്റു പറഞ്ഞാൽ കർത്താവ് നമ്മളോട് പാപങ്ങൾ ക്ഷമിക്കും എന്ന് വചനം പറയുന്നു. ഒരു ക്രിസ്തുശിഷ്യന്റെ ജീവിതം സ്വർഗ്ഗരാജ്യത്തിലേക്കുള്ള പാതയിൽ പാപത്തിൽ തളർന്നു വീണുപോയവരുടെ ജീവിതത്തിൽ നിന്നും പ്രകടമായ വ്യത്യാസങ്ങൾ ഉള്ള ഒന്നായിരിക്കണം. യാതൊരു വിധത്തിലുമുള്ള പാപം ചെയ്യാതെ ജീവിക്കുക എന്നതല്ല അതിനർത്ഥം; മറിച്ച്, പാപം ചെയ്യാനുള്ള നമ്മിലെ പ്രവണതയെപ്പറ്റി ഉത്തമ ബോധ്യത്തോടെ ജീവിക്കുക എന്നതാണ്.
പാപത്തിന്റെ ബലഹീനതകളുമായി യേശുവിന്റെ സന്നിധിയിൽ എത്തപ്പെടുന്നവരോടുള്ള അവിടുത്തെ അനുകമ്പാർദ്രമായ സമീപനത്തിന്റെ നല്ല ഒരു ഉദാഹരണമാണ് തളർവാത രോഗിയായ മനുഷ്യനോട് , നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന ഈശോയുടെ വാക്കുകളിൽ പ്രകടമാകുന്നത്. യേശുവിന്റെ ദിവ്യപ്രകാശത്തിന്റെ കീഴിൽ സുഹൃത്തുക്കളാൽ എത്തപ്പെട്ട ആ തളർവാതരോഗി തന്റെ കിടക്കയിൽ കിടന്നുകൊണ്ടു തന്നെ തളർത്തിയിട്ടിരിക്കുന്ന തന്നിലെ പാപത്തിന്റെ വൈകൃതങ്ങളെ തിരിച്ചറിഞ്ഞു. തന്റെ ശരീരത്തിനല്ല ആദ്യം സൗഖ്യം വേണ്ടത് ആത്മാവിനാണ് സൗഖ്യം വേണ്ടത് എന്നു തിരിച്ചറിഞ്ഞപ്പോൾ മുതൽ ശരീരത്തിനും ആൽമാവിനും സൗഖ്യമുള്ളവനായി
ക്രിസ്തീയ ജീവിതത്തിൽ നാം ഒരോരുത്തർക്കും വേണ്ടത് പാപബോധം ആണ് വേണ്ടത്. ദിനംപ്രതി പാപം ബോധം നമ്മൾക്കു തരുന്നത് കർത്താവാണ്. ക്രിസ്തീയ ജീവിതത്തിൽ നാം പാപത്തിൽ വീണു പോകാം എന്നാൽ വീണ പാപത്തിൽ നാം തുടരരുത്. 1 യോഹന്നാൻ 1:9 ൽ പറയുന്നതുപോലെ പാപങ്ങൾ നാം കർത്താവിനോട് നാം ഏറ്റു പറയുകയാണെങ്കിൽ അവൻ നമ്മുടെ പാപങ്ങൾ ക്ഷമിക്കും. ജീവിതത്തിൽ പരിശുദ്ധാത്മാവിനാൽ നിറച്ച്, എന്റെ വിചാരങ്ങളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും ഓർമ്മകളെയും വിശുദ്ധീകരിക്കണമേ എന്നും പാപത്തിൽ നിന്ന് വിട്ട് അകന്ന് വിശുദ്ധിയോടെ ജീവിക്കാനുള്ള കൃപയ്ക്കായി നമ്മൾക്ക് പ്രാർത്ഥിക്കുകയും ചെയ്യാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.