ഭാവീദിന്റെ അദ്ധ്യായത്തിൽ നബുക്കദ്‌നേസര്‍ രാജാവ് പ്രതിഷ്ഠിച്ച സ്വര്‍ണബിംബത്തെ ആരാധിക്കണം എന്ന നിയമം ബാബിലോൺ രാജ്യത്ത് നിലവിൽ വന്നു എന്നാൽ സ്വർണ്ണ ബിംബത്തെ ആരാധിക്കാതെ ദൈവത്തെ ആരാധിച്ച ഷദ്രാക്, മെഷാക്, അബെദ്‌നെഗോ എന്നീ മൂന്നു യുവാക്കളെ ബന്ധിതരായി തീയിൽ എറിഞ്ഞു എന്നാൽ ദൈവം അവരെ അവിടുന്ന് രക്ഷിച്ചു അപ്പോൾ അവർ ദൈവത്തോട് നന്ദി പറയുന്നതാണ് പ്രസ്തുത വചന ഭാഗം. ദൈവത്തോട് കഴിഞ്ഞ നാളുകളിൽ ലഭിച്ച കൃപകൾക്കെല്ലാം ദൈവത്തോട് നന്ദി പറയണം. നന്ദി പറച്ചിൽ എന്നത് ആധികാരികമായ ക്രിസ്തീയജീവിതത്തിന്റെ മുഖമുദ്രയാന്. പുതിയ നിയമത്തിൽ ഏറ്റവും പ്രസാദകരമായ ബലി എന്നു പറയുന്നത് ദൈവം ചെയ്ത നൻമകൾക്ക് എല്ലാം ദിനം പ്രതി നന്ദിപറയുക എന്നതാണ്. ഏത് ദുഃഖത്തിലും ദൈവം ചെയ്ത നന്മകൾക്ക് നാം നന്ദി പറയാൻ കടപ്പെട്ടവരാണ്.

പാപത്തിൽ നിന്നും മനുഷ്യനെ രക്ഷിക്കാനുള്ള ദൈവത്തിന്റെ കാരുണ്യം ആയിരുന്നു യേശുവിന്റെ ക്രൂശുമരണം. കർത്താവ് നമ്മളോട് കരുണയുള്ളതുപോലെ നമ്മളും മറ്റുള്ളവരോട് കരുണയുള്ളവരായിരിക്കണം. യേശു ക്രൂശിൽ കിടന്ന കള്ളനോട് പോലും, പറുദീസായുടെ വഴി തുറന്ന് അവിടുന്ന് കരുണ കാട്ടി. യേശുവിന്റെ ഉപമങ്ങളിലും, അൽഭുത പ്രവർത്തികളിലെല്ലാം, മനുഷ്യനോടുള്ള കാരുണ്യം നമുക്കു കാണുവാൻ സാധിക്കും. കാരുണ്യം പരിമിതിയില്ലാത്ത സല്‍പ്രവൃത്തിയാണ്. എന്നാല്‍ സാധാരണ ഗതിയില്‍ കരുണയില്ലാത്ത ഒരു വ്യക്തിക്ക് കാരുണ്യത്തിന്‍റെ സുവിശേഷമെന്തെന്ന് മനസ്സിലാകണമെന്നില്ല. എന്നാല്‍ കാരുണ്യത്തിന്‍റെ സുവിശേഷം ഉള്‍ക്കൊള്ളുന്ന ഒരാളില്‍ സമ്പന്നവും, സമൃദ്ധവുമായ ഈ ദൈവികസ്നേഹം സദാ ഉണ്ടാവുകയും ചെയ്യും.

ദൈവത്തിന്റെ ശക്തിയാണ് കാരുണ്യം. കാരുണ്യം പ്രതിഫലേച്ഛ ഇല്ലാത്തതാണെന്നാണ്. അത് സൗഖ്യദായകവും, തകര്‍ന്നതിനെ നവോത്ഥരിക്കുന്നതും, ക്ഷമിക്കുന്നതുമാണ് , മാത്രമല്ല, അപ്രതീക്ഷിതമായി ചൊരിയപ്പെടുന്ന ആര്‍ദ്രമായ സ്നേഹത്തിന്‍റെ പ്രതിഫലനമാണ് കാരുണ്യം. കർത്താവ് നമ്മുടെ ജീവിതത്തിൽ നൽകുന്ന കാരുണ്യത്തിന് നന്ദി പറയാം. ദൈവത്തിന്റെ കാരുണ്യം നമ്മിൽ സമ്യദ്ധമാകട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ⛳

ആമ്മേൻ 💕

നിങ്ങൾ വിട്ടുപോയത്