None of the words of the Lord has fallen to the ground. (2 Kings 10:10)✝️
ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രന്ഥമാണ് ബൈബിൾ. 469 ഭാഷകളിൽ വചനം പ്രസിദ്ധീകൃതമായിട്ടുണ്ട്.

ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിരുന്ന ഗ്രന്ഥവും ഇതുതന്നെ. ദൈവവചനം ചരിത്രപരവും ശാസ്ത്രപരവുമായി സത്യമാണ്. വചനത്തിൽ പറഞ്ഞിരിക്കുന്ന ഒരോ സംഭവങ്ങളും, വ്യക്തികളും, ദേശങ്ങളും ചരിത്രപരമായും ശാസ്ത്രീയപരമായും സത്യമാണെന്ന് തെളിവുകൾ ഉണ്ട്. കർത്താവ് അരുളി ചെയ്ത ഒന്നു പോലും വ്യർത്ഥമായിട്ടില്ല
തിരുവചനം നോക്കിയാൽ പഴയ നിയമത്തിലെ ഉൽപത്തി മുതൽ പുതിയ നിയമത്തിലെ യൂദാസിന്റെ ലേഖനം വരെ ലോകത്തിൽ സംഭവിച്ച കാര്യങ്ങളും, അതുപോലെ നാം അനുസരിക്കേണ്ടതുമായ കാര്യങ്ങളും ആണ്. എന്നാൽ വെളിപാട് പറയുന്നത് മനുഷ്യന്റെ ഭാവികാര്യങ്ങളെക്കുറിച്ചാണ്. ദൈവവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ എഴുതിയത് അല്ല. ദൈവ കല്പ്പനയാല് മനുഷ്യര്‍ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു എഴുതിയതത്രേ അതിനാൽ ദൈവചനം ദൈവശ്വാസീയമാണ് എന്ന് 2 തിമൊഥെയൊസ്. 3:16ൽ പറയുന്നു. ഇന്ന് ജീവിതത്തിൽ നാം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം വചനത്തിൽ ഉണ്ട്.

ചില സംഭവങ്ങള്‍ അവ നടക്കുന്നതിന് മുമ്പ് തന്നെ അപ്രകാരം സംഭവിക്കും എന്നു അറിയിച്ചതിലൂടെ ബൈബിളിന്റെ ദൈവശ്വാസീയത ദൃഢീകരിക്കുന്നു. ഏശയ്യാവ് 40:22ൽ ഭൂമി ഉരുണ്ടതാണെന്നുള്ള സത്യം മനുഷ്യന് കണ്ടുപിടിക്കുന്നതിന് അനേക നൂറ്റാണ്ടുകള്‍ക്കു മുമ്പേ വചനത്തിൽ എഴുതിയിരുന്നു. ശാസ്ത്രജ്ഞന്മാര് അറിയുന്നതിനു മുന്‍പു കാറ്റിന് ഭാരം ഉണ്ടെന്ന് ദൈവം പറഞ്ഞിരിക്കുന്നു. (ജോബ് 28:5).
അന്ത്യകാലത്തു ഭൂമിയെ നടുക്കുന്ന വിധത്തിലുള്ള വിപത്തുകളും പരിഭ്രമവും ഉണ്ടാകും അതുപോലെ അവസാന കാലങ്ങളില്‍ ധാര്‍മ്മീക അധഃപതനവും ആത്മീയ അരക്ഷിതാവസ്ഥയും ഉണ്ടാകും വചനം പ്രസ്താവിക്കുന്നു. ഇന്ന് സംഭവിച്ച് കൊണ്ട് ഇരിക്കുന്ന ഇസ്രായേൽ പാലസ്തീൻ യുദ്ധം പോലും ബൈബിൾ പ്രവചനത്തിൽ ഉണ്ട്. നാം ഒരോരുത്തർക്കും പൂർണ്ണമായും വചനം അനുസരിക്കുന്നവരാകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ❤




