പരിശുദ്ധ അമ്മയുടെ ജനന തിരുനാളിനോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി രൂപതയിലെ യുവജനങ്ങൾ അഖണ്ഡ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നു.ഫൊറോനകൾക്കുള്ള നിർദ്ദേശങ്ങൾ
എല്ലാ ഫൊറോനകളും എട്ട് ദിവസവും ജപമാലയിൽ പങ്കെടുക്കേണ്ടതാണ്.
രൂപതയിലെ മുഴുവൻ ഇടവകകളെയും പങ്കെടുപ്പിച്ചുകൊണ്ട് ആയിരിക്കും ജപമാല മുന്നോട്ട് പോവുക.
ഫൊറോനയിൽ എല്ലാ ഇടവകകൾക്കും പ്രാതിനിധ്യം ലഭിക്കത്തക്ക രീതിയിൽ ഒരു ദിവസം 48 ആളുകളെ ഫൊറോന നേതൃത്വം കണ്ടെത്തണം.
ഈ 48 പേരിൽ ഒരാൾ തനിക്കൊപ്പം ഒരേ സമയം പ്രാർത്ഥിക്കാൻ 10 അംഗങ്ങളെയെങ്കിലും കൂടെ ചേർത്തു വേണം ജപമാലകൾ എത്തിക്കാൻ.*
*എല്ലാ ഇടവകയ്ക്കും ഒന്നോ രണ്ടോ കോർഡിനേറ്റർമാരെ തിരഞ്ഞെടുക്കാം.*
*അംഗങ്ങൾ കുറവുള്ള ചെറിയ ഇടവകകൾക്ക് അടുത്ത ഇടവകകളും ആയി യോജിച്ച് ചെയ്യാവുന്നതാണ്.*
*ഓരോ ദിവസവും ജപമാലകൾ എത്തിക്കുന്നവരുടെ പേരും ഇടവകയും തന്നിരിക്കുന്ന വേർഡ് ഡോക്യുമെൻ്റിൽ ഓരോ ദിവസവും അപ്ഡേറ്റ് ചെയ്യേണ്ടതാണ്.*
*സെപ്റ്റംബർ 1 മുതൽ 8 വരെ തീയതികളിൽ ഏതെങ്കിലുമൊരു ദിവസം ഫൊറോനകൾ മരിയൻ തീർത്ഥാടനം നടത്തേണ്ടതാണ്.*
Smym Kanjirapally Diocese