കേരളീയരെ സംബന്ധിച്ചിടത്തോളം ഒരു കല്പകവൃക്ഷം ആയ തെങ്ങിന്റെ എല്ലാ ഭാഗങ്ങളും മനുഷ്യർക്ക് ഉപയോഗപ്രദമാണ്. തേങ്ങ ഉൽപാദനത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ കേരളം ഒന്നാമത് ആണെങ്കിലും ഉൽപ്പാദന ക്ഷമതയിൽ പിന്നിലാണ്.

ഒരു കാലഘട്ടത്തിൽ കേരളത്തിന് താങ്ങും തണലുമായി നിന്നിരുന്ന തെങ്ങും നെല്ലും ഇന്ന് പിന്നോക്കാവസ്ഥയിൽ ആണ്. തെങ്ങിനെ ബാധിച്ച മണ്ഡരി രോഗം, വേരുചീയൽ രോഗം തുടങ്ങിയവ തെങ്ങ് കൃഷിയെ സാരമായി ബാധിച്ചു.

തെങ്ങുകയറാൻ ആളില്ലാത്തത് മറ്റൊരു പ്രശ്നമായി. പക്ഷേ ഇന്ന് പൊക്കം കുറഞ്ഞ രോഗം ഇല്ലാത്ത തൈകൾ ലഭ്യമാണ്. ഒരു സെന്റ് ഭൂമിയെ ഉള്ളൂവെങ്കിലും ഇത്തരം തൈകൾ നടാൻ ശ്രമിക്കണം. ഐശ്വര്യത്തിന്റെ പ്രതീകമാണ് തെങ്ങ്.

നിങ്ങൾ വിട്ടുപോയത്