“Says the Lord: “Behold, I will judge your case, and I will avenge your vengeance
‭‭(Jeremiah‬ ‭51‬:‭36‬)

കർത്താവ് പഴയനിയമ കാലഘട്ടത്തിൽ തന്റെ ജനമായ ഇസ്രായേൽ ജനതയെ പീഡിപ്പിക്കുന്നവർക്കു വേണ്ടി ആണ് കർത്താവ് വാദിക്കുകയും,പ്രതികാരം ചെയ്യുകയും ചെയ്യും എന്ന് അരുളി ചെയ്യുന്നത്. മനുഷ്യർ നാം ഒരോരുത്തർക്കും ചെയ്യുന്ന പ്രവർത്തിയ്ക്ക് അനുസൃതമായി നാം തിരിച്ച് ചെയ്യുന്ന പ്രവർത്തിയാണ് പ്രതികാരം. ഈ കാലഘട്ടത്തിലും ദൈവമക്കളായ നാം ഒരോരുത്തരെയും പീഡിപ്പിക്കുന്നവർക്കു വേണ്ടി കർത്താവ് പ്രതികാരം ചെയ്യുകയും, വാദിക്കുകയും ചെയ്യുന്നുണ്ട് . ഇന്നത്തെ ലോകം സമ്പത്തിനാലും അധികാരത്തിനാലും ആണ് നിയന്ത്രിക്കപ്പെടുന്നത്. സാധാരണകാർക്ക് വേണ്ടി പ്രതികരിക്കാനോ, വാദിക്കാനോ ആരും ഇല്ലാത്ത അവസ്ഥയിൽ കൂടി ആണ് പോകുന്നത്.

പ്രതികരണവും, വാദവും കർത്താവിന്റേതാണ് എന്നതിനർത്ഥം മറ്റ് മനുഷ്യരാൽ നാം വേദനിക്കുമ്പോൾ , മാനുഷിക ബുദ്ധിയിലും, ശക്തിയാലും നാം പ്രതികാരം ചെയ്യാനും , വാദിക്കാനും ശ്രമിക്കും. എന്നാൽ നാം പ്രതികാരം ചെയ്യാതെ, വാദിക്കാതെ, ക്ഷമയോടെ നമ്മുടെ വേദനകളെ, കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കുക. ദൈവം പ്രതികാരം ചെയ്യുന്നു എന്നുള്ളതിനാൽ നാം പ്രതികാരം ചെയ്യുന്നത്‌ നീതീകരിക്കപ്പെടുന്നില്ല. ദൈവം നീതിയിൽ പൂർണ്ണനാണ്‌. മനുഷ്യർ അപ്രകാരം ആയിരിക്കുന്നില്ല. ദൈവം ഒരു വസ്‌തുതയുടെ എല്ലാ വശങ്ങളും കാണുകയും എല്ലായ്‌പ്പോഴും ശരിയായ തീരുമാനമെടുക്കുകയും ചെയ്യുന്നു. ജനങ്ങളാൽ തിരഞ്ഞെടുത്ത ഭരണാധികാരികൾ പോലും ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താറില്ല. ഇൻഡ്യയിൽ പല സ്ഥലങ്ങളിലും നഗ്നരാക്കി പീഡിപിക്കപ്പെടുമ്പോൾ നാം ചോദിച്ചേക്കാം ദൈവം എന്താണ് പ്രതികരിക്കാത്തത് എന്ന്. എന്നാൽ മനുഷ്യവർഗ്ഗത്തെ സ്‌നേഹിക്കുന്നതിനാൽ ദൈവം കരുണയുള്ളവനാണ്‌.

മനുഷ്യർക്ക്‌ തങ്ങളുടെ വഴികളിൽ മാററം വരുത്താൻ അവസരം നൽകുന്നതിന്‌ അവൻ തനിക്ക്‌ കഴിയുന്നിടത്തോളം കാലം ക്ഷമിക്കുന്നു. അപ്പോസ്‌തലനായ പൗലോസിനെപ്പോലെ അനേകർ ഈ കരുണ പ്രയോജനപ്പെടുത്തിയിരിക്കുന്നു. എന്നാൽ നീതി നടപ്പാക്കുന്നു എന്ന അർത്ഥത്തിൽ ദൈവം പ്രതികാരം ചെയ്യുന്നവനുമാണ്‌. എന്തുകൊണ്ടെന്നാൽ അത്തരം കരുണ ഒരു കാലഘട്ടത്തേക്ക്‌ മാത്രമെ തുടരാൻ കഴിയുകയുള്ളു; അതിനുശേഷം സാദ്ധ്യമല്ല. എന്നാൽ തങ്ങളുടെ വഴികൾക്ക്‌ മാററം വരുത്തുകയില്ല എന്ന്‌ ചിലർ പ്രകടമാക്കുമ്പോൾ പ്രതികാര ദിവസം എന്നു വിളിക്കപ്പെടുന്ന സമയത്ത്‌ ദൈവം ന്യായവിധി നടപ്പാക്കും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്